Headlines

ചിതറയിൽ NDPS നിയമപ്രകാരം നിരവധി കഞ്ചാവ്,ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിനെ ഒരു വർഷത്തേക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു

ചിതറയിൽ NDPS നിയമപ്രകാരം നിരവധി കഞ്ചാവ്,ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിനെ ഒരു വർഷത്തേക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു..

ചിതറ പേപ്പാറ വയലിറക്കത്തു വീട്ടിൽ 27 വയസ്സുള്ള അച്ചു എന്നു വിളിക്കുന്ന വിപിൻദാസിനെയാണ് വിചാരണ കൂടാതെ ഒരു വർഷത്തേക്ക് സെൻട്രൽ ജയിലിൽ അടച്ചത്..

കഴിഞ്ഞ ഏതാനും നാളുകളായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള വിപിൻദാസ്ജില്ലയുടെ കിഴക്കൻ മേഖലകളിൽ സ്കൂൾ, കോളേജ് കുട്ടികൾക്ക് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായി പ്രവർത്തിച്ചുവരികയാണ്.

ഇതിനെ തുടർന്ന് ചിതറ എസ് എച്ച് ഒ അജുകുമാറിന്റെയും ഡിവൈഎസ്പി മുകേഷിന്റെയും കൊല്ലം ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെയും നർക്കോട്ടിക് ഡിവൈഎസ്പി ജിജുവിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോം സെക്രട്ടറിയാണ് വിപിൻദാസിനെ തുറങ്കിലിലടക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്റെഅടിസ്ഥാനത്തിൽ ചിതറ എസ് എച്ച് ഒ അജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രിയോടുകൂടി ചിതറ ഭാഗത്തുനിന്നും വിപിൻദാസിനെ പിടികൂടി..

പത്തോളം കഞ്ചാവ്,ലഹരി കേസുകളിൽഉൾപ്പെട്ടയാളാണ് പിടിയിലായ വിപിൻദാസ്..
വിപിൻദാസിനെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.

എൻഡിപിഎസ് ചുമത്തി വിചാരണ കൂടാതെ ജയിലിലടക്കുന്ന അപൂർവ്വം ചില കേസുകളിൽ ഒന്നാണ്ഇത്.

വരുംദിവസങ്ങളിലും ലഹരി മാഫിയ്ക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x