കടയ്ക്കൽ കുമ്മിൾ പഞ്ചായത്തിലാണ് അൻപതോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത ലഹരി വസ്തുക്കൾ കടയ്ക്കൽ പോലീസ് പിടിച്ചെടുത്തത്.
മതിര സൽമാൻ എന്നയാൾ വാടകയ്ക്ക് വീട് എടുത്ത് ഓണ വിപണി മുന്നിൽ കണ്ടാണ് ഇത്രയും ലഹരി വസ്തുക്കൾ സൂക്ഷിച്ചത് എന്ന് പോലീസ് പറയുന്നത്
കഴിഞ്ഞ ദിവസം കല്ലറയിലും വൻതോതിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു അങ്ങനെ കിട്ടിയ വിവരത്തിലാണ് വട്ടതാമരയിൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന് മനസിലാക്കുകയും വീട്ട് ഉടമയെ വിളിച്ച് വരുത്തി മുന്നിലെ ഡോർ തകർത്ത് പോലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.