വില്പനയ്ക്കായി എത്തിച്ച 53.5 ഗ്രാം MDMA യുമായി രണ്ടു യുവാക്കൾ ആറ്റിങ്ങൽ പോലീസും തിരുവനന്തപുരം റൂറൽ DANSAF ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായി.
പിടിച്ചെടുത്ത ലഹരിമരുന്നിനു വിപണിയിൽ ലക്ഷങ്ങൾ വില വരും. ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനികൾ ആയ ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക് നമ്പർ 60 ൽ രാജപാലന്റെ മകൻ അപ്പു എന്ന അപ്പുക്കുട്ടനും മാമം കിഴുവിലം പുതുവൽവിള പുത്തെൻ വീട്ടിൽ സജീറിന്റെ മകൻ വിച്ചു എന്നു വിളിക്കുന്ന സനീതും ആണ് പിടിയിൽ ആയത്.
ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ തിരുവനന്തപുരം റൂറൽ DANSAF ടീം നിരീക്ഷിച്ചു വരവേ ആണ് ലഹരി സംഘത്തിലെ പ്രധാനികളായ പ്രതികൾ MDMA യുമായി അറസ്റ്റിൽ ആകുന്നത്
ബൈക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ കറങ്ങി നടന്നു വിൽപ്പന നടത്തുന്ന ഇവരെ ബൈക്ക് സഹിതം ആറ്റിങ്ങൽ മാമം പാലത്തിനു അടുത്തുള്ള ടർഫിനു സമീപത്തു നിന്നും ആണ് 53.5ഗ്രാം MDMA യും തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും സഹിതം അറസ്റ്റ് ചെയ്തത്.
പ്രതികൾ ഉൾപ്പെട്ട ലഹരി വിൽപ്പന സംഘങ്ങളെ കുറിച്ചും ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലയിൽ ലഹരി മരുന്നിനു എതിരായ പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ SP ശില്പ ദേവയ്യ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ DySP ജയകുമാർ നർകോട്ടിക് സെൽ DySP V. T. രാസിത് എന്നിവരുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ISHO തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ SI അഭിലാഷ്, അഡിഷണൽ SI നുജൂo SCPO മാരായ അനിൽകുമാർ, ദിനു പ്രകാശ്, CPO മഹി റൂറൽ DANSAF ടീമിലെ SI ബിജു ഹക്ക്, ASI ബിജുകുമാർ, SCPO വിനീഷ്, CPO സുനിൽരാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി MDMA യും പ്രതികളെയും പിടികൂടിയത്