കടയ്ക്കൽ മടത്തറ റോഡിൽ വൻ അപകടവസ്ഥയിൽ നിരവധി മരങ്ങളാണ് നിലവിൽ ഉള്ളത്.
PWD യുടെ അധീനതയിലുള്ള ഈ മരങ്ങൾ മുറിച്ച് മാറ്റിയില്ല എങ്കിൽ വൻ അപകടം ഉണ്ടാകും.
പല പ്രാവശ്യം ഈ കാര്യങ്ങൾ അധികൃതരെ അറിയിച്ചു എങ്കിലും നടപടി ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
മഴയത്ത് പല മരങ്ങൾ ഒടിഞ്ഞു വീഴുകയും ഇലക്ട്രിക്ക് പോസ്റ്റുകൾ ഓടിയുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്യുക പതിവാണ്.
ഗതാഗത കുരുക്ക് വേറെയും.
ജീവഹാനി സംഭവിച്ചാലെ അധികൃതർ തിരിഞ്ഞു നോക്കുകയുള്ളോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഈ മരം എങ്കിലും മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ പറയുന്നു