കൊണ്ടോടിയിലെ ശിശു മന്ദിരത്തിനു സമീപത്തെ മിനി എം സി എഫ് യൂണിറ്റിൽ ഇന്നലെ രാത്രിയിൽ നടന്ന തീ പിടുത്തം നിയന്ത്രണവിധേയമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ ആണ് തീ അണയ്ക്കാൻ ആയത്.
കടയ്ക്കൽ ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യുണിറ്റ്, പുനലൂരിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർ ഇഞ്ചിനുകളും നാട്ടുകാരും ഒപ്പം സമീപത്തെ ഫാത്തിമ ക്രെഷർ, എച് ആൻഡ് പി ക്രഷർ, വിസ്മയ റോക്ക്സ് തുടങ്ങിയവരുടെ നിരവധി ടാങ്കർ വണ്ടികൾ ഒക്കെച്ചേർന്നുള്ള വളരെ വലിയ കൂട്ടായ പരിശ്രമം ആണ് തീ നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചത്.
സമീപത്തെ ശിശു മന്ദിരത്തിൽ കിച്ചണിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റിയിൽ തീ പടർന്നു വലിയ പൊട്ടിത്തെറി വരെ ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ അടുത്ത കെട്ടിടത്തിലേക്ക് തീ പടർന്നു തുടങ്ങും മുന്നേ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കി.
കുട്ടികൾ പഠിക്കുന്ന ശിശു മന്ദിരത്തിനു സമീപത്തു ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിടുന്നതും പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ നിന്നുള്ള മാലിന്യം ശേഖരിച്ചു തരം തിരിക്കുന്ന യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതും അവസാനിപ്പിക്കണം എന്ന് ജനങ്ങൾ പരാതിപെട്ടിട്ടും ഈ യൂണിറ്റിന് വേണ്ടി കൂടുതൽ സൗകര്യം ഒരുക്കി നൽകുകയായിരുന്നു.
ഈ സംഭവത്തോടെ പ്രസ്തുത യുണിറ്റ് പ്രദേശത്തെ ഏതെങ്കിലും ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണം എന്ന ജനങ്ങളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.