ചിതറ ഗ്രാമപ്പഞ്ചായത്തിലെ അരിപ്പ വാർഡിൽ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് കാലിനും സ്വാധീന കുറവ് നേരിടുന്ന വേങ്കോട് ചതുപ്പിൽ ചരുവിള വീട്ടിൽ വിശ്വം ഭരന് വീട് നിർമിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ കമ്മിറ്റി രൂപീകരിക്കുകയും . ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബഹു: മടത്തറ അനിൽ വീടിന്റെ ആദ്യ ഘട്ട തുക വീട് നിർമിക്കുന്ന കോണ്ട്രാക്ടർ ശരൺ എസിന് കൈമാറി.
ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്‌സൺ സിന്ധു , അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത് ,അസിസ്റ്റന്റ് സെക്രട്ടറി ദീപക് , VEO പ്രീത ,VEO ജോൺ, MGNREGS AE അജാസ് മുഹമ്മദ് എന്നവർ പങ്കെടുത്തു.