ഉറങ്ങി കിടന്നിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും തൊട്ടടുത്ത് കൂറ്റൻ രാജവെമ്പാല. ഭാഗ്യം കൊണ്ട് മാത്രം ഇവർ രക്ഷപെട്ടു
ഇന്നലെ ഉച്ചയോടെ ആണ് സംഭവം. വില്ലുമല കുന്നും പുറത്ത് വീട്ടിൽ ഷീജയുടെ വീടിന്റെ വരാന്തയിൽ ആയിരുന്നു രാജവെമ്പാല കേറി കിടന്നത്. ഈ സമയം ഷീജയും കുഞ്ഞും അകത്ത് ഹാളിൽ കിടന്നു ഉറങ്ങുകയായിരുന്നു.

ഈ സമയത്തു പട്ടിയുടെ നിർത്താതെ ഉള്ള കുരച്ചിൽ കേട്ട് ഉണർന്നു ഇറങ്ങി നോക്കിയപ്പോഴാണ് പാമ്പ് വരാന്തയിൽ കിടന്നിരുന്ന കസേരയുടെ അടിയിൽ കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ വാർഡ് മെമ്പറെയും തെന്മല റാപ്പിഡ് റെസ്പോണ്ട് ടീമിനെയും വിവരം അറിയിച്ചു. വിവരത്തെ തുടർന്ന് RRT സംഘം എത്തി പാമ്പിനെ പിടികൂടുവാൻ ശ്രമിച്ചെങ്കിലും പാമ്പ് രക്ഷപെട്ടു തൊട്ടടുത്ത തോട്ടിലെ പാറക്കെട്ടിൽ കേറി പോയി.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഏറെ പരിശ്രമത്തിന് ശേഷം പാമ്പിനെ പിടിക്കൂടി ഉൾവനത്തിൽ തുറന്നു വിട്ടു



