കൊല്ലം കടയ്ക്കലിൽ ആണ് സംഭവം.
എസ് ഐ ജ്യോതിഷിനും സി പി ഒ അഭിലാഷിനും അക്രമത്തിൽ പരിക്കേറ്റു.
പ്രതി നിഫിലിനെ കൈ വിലങ്ങ് ധരിപ്പിക്കുമ്പോൾ ആണ് പ്രതിയും പ്രതിയുടെ ഭാര്യയും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പുലർച്ചെ നാല് മണിക്കാണ് അക്രമം ഉണ്ടായത് . പ്രതിയെ വിലങ്ങ് വയ്ക്കുന്നതിനിടെ സി പി ഒ യുടെ തലയ്ക്ക് വിലങ്ങു കൊണ്ട് ഇടിക്കുകയായിരുന്നു . സി പി ഒ യുടെ തലയ്ക്ക് നാലോളം തുന്നിക്കെട്ട് ഉണ്ട്.
പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇളമ്പഴനൂർ പോലീസ് മുക്കിൽ കഞ്ചാവ് സംഘം എസ് ഐ ജ്യോതിഷിനെ ഉൾപ്പെടെ മൂന്ന് പോലീസുകാരെ ആക്രമിച്ചു തലയടിച്ച് പൊട്ടിച്ചത്
ഇളമ്പഴനൂർ പോലീസ് മുക്കിൽ ആനക്കുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവുമായി സജു, നിഫിൻ എന്നിവരെ പിടികൂടിയിട്ടുണ്ട്.
കഞ്ചാവിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന കടയ്ക്കൽ SI ജ്യോതിഷിന് സ്ഥലമാറ്റം നില നിൽക്കവെയാണ് ഈ വേട്ട