പുനലൂർ : പുനലൂർ തൂക്ക് പാലത്തിൽ നിന്നും ഇന്നലെ വൈകിട്ട് 7.30 മണിയോടെ കല്ലട ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുക്കടവ് വള്ളക്കടവ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്
പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട് രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് ആരംഭിച്ച തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
പുനലൂർ മുൻസിപ്പാലിറ്റിയിലെ മുൻ കൗൺസിലർ സിന്ധു(42)ആണ് ആത്മഹത്യ ചെയ്തത്
.ഇന്നലെ മുതൽ സിന്ധു ഉദയനെ കാണാൻ ഇല്ലായിരുന്നു
റിപ്പോർട്ടിങ് : ചുവട് ന്യൂസ് പുനലൂർ ടീം