എറണാകുളം കളക്ടറേറ്റിൽ തീപിടുത്തം. കളക്ടറേറ്റിനുള്ളിലെ ജിഎസ്ടി ഓഫീസിലാണ് തീപിടിച്ചത്. ജി എസ് ടി ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിൽ നിന്ന് തീപടരുകയായിരുന്നു.
നിർണായകമായ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എന്തെല്ലാം കേടുപാടുകൾ സംഭവിച്ചുവെന്ന് നിലവിൽ വ്യക്തമല്ല. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെയാണ് വൻ ദുരന്തം ഒഴിവായത്.
ഏത് രീതിയിലാണ് അപകടമുണ്ടായതെന്നും ദുരൂഹതയുണ്ടോയെന്നും വ്യക്തമല്ല.

