പരിസ്ഥിതി പുനസ്ഥാപനത്തിനും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമായി ആരംഭിച്ച ‘ഒരു തൈ നടാം’ ജനകീയ വൃക്ഷ വൽക്കരണ ക്യാമ്പയിൻ ലക്ഷ്യം പൂർത്തീകരിച്ച് കൊല്ലം ജില്ല. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പച്ചത്തുരുത്ത്, ഓർമ്മത്തുരുത്ത്, വൃക്ഷവൽക്കരണം എന്നിവയിലൂടെ നാടിന് അനുയോജ്യമായതും വംശനാശ ഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളാണ് തെരഞ്ഞെടുത്തത്.. വനം വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കശുമാവ് കൃഷി വികസന ഏജൻസി എന്നിവയിൽ നിന്നും കുടുംബശ്രീ, വിദ്യാർത്ഥികൾ, ജനങ്ങൾ എന്നിവരിൽ നിന്നും തൈകൾ ശേഖരിച്ച് 6.5 ലക്ഷം വൃക്ഷതൈകളാണ് ജില്ലയിൽ വച്ചു പിടിപ്പിച്ചത്.
ജില്ലാ തല പ്രഖ്യാപനം നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ ചിതറ കണ്ണങ്കോട് അപ്പൂപ്പൻ കുന്നിൽ വച്ച് നിർവഹിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.എസ്.ഷീന സ്വാഗതം ആശംസിച്ചു. നവകേരളം കർമ്മ പദ്ധതി പ്രോഗ്രാം ഓഫീസർ പി. അജയകുമാർ പദ്ധതി വിശദീകരണം നടത്തി. മുൻ പ്രസിഡന്റ് എം.എസ്.മുരളി എ.സി.എഫ് കോശി ജോണിന് വൃക്ഷതൈ കൈമാറിക്കൊണ്ട് ഭരണസമിതിയുടെ ഓർമ്മത്തുരുത്ത് സ്ഥാപിച്ചു. നവകേരളം കർമ്മ പദ്ധതി സി.എ. ടു കോഓർഡിനേറ്റർ റോജ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക്, സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ.സുജിത്ത് കുമാർ,ചിതറ ബിഎംസി കൺവീനവർ പ്രിജിത്ത്. പി. അരളീവനം. പഞ്ചായത്ത് സെക്രട്ടറി ഒ.അമ്പിളി, ജനപ്രതിനിധികൾ തുടങ്ങിയ വർ ചടങ്ങിൽ സംബന്ധിച്ചു.സംസാരിച്ചു


