പഴവൂർക്കോണം പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി ചിതറ പഞ്ചായത്ത് പഴവൂർക്കോണം- ഇരപ്പുപാറ – ഭജനമഠം റോഡിൽ കലുങ്ക് നിർമ്മിക്കുന്നു. തറക്കല്ലിടൽ ഇരപ്പുപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിർവഹിച്ചു. പഞ്ചായത്ത് അംഗം പി സിന്ധു അധ്യക്ഷയായി. ദുഷന്തകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് തനത് ഫണ്ട് 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്. പഴവൂർക്കോണം പ്രദേശവാസികൾക്ക് ഭജനമഠം ജംഗ്ഷനിൽ എത്തിയിരുന്നത് 3 കിലോമീറ്റർ ചുറ്റിയാണ്. കലുങ്ക് നിർമ്മിക്കുന്നതോടെ 100 മീറ്റർ സഞ്ചരിച്ചാൽ ഭജനമഠത്തിൽ എത്തിച്ചേരാൻ സാധിക്കും. പഞ്ചായത്ത് മുൻ അംഗങ്ങളായ സുധാകരൻ, വിനയകുമാർ, പൊതു പ്രവർത്തകരായ അരുൺ ദാസ് ഭജനമഠം, പ്രദീപ് എന്നിവർ സംസാരിച്ചു.
