സോഷ്യൽ മീഡിയയ്ക്ക് വളരെയധികം പ്രചാരം ലഭിച്ച കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. സോഷ്യൽ മീഡിയ പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ്. നിരവധി പ്രയോജനങ്ങളും അത് കൊണ്ട് ലഭിച്ചിട്ടുണ്ട്.
എന്നാൽ വൈറൽ വീഡിയോ ലഭിക്കാനും കൂടുതൽ ലൈകും ഷെയറും ലഭിക്കാനും വേണ്ടി ഏത് അറ്റം വരെ പോകുന്നവരും നമ്മയുടെ സമൂഹത്തിലുണ്ട്.
പശ്ചിമ ബംഗാളിൽ നിന്നും വന്ന ഒരു വാർത്ത അത്തരത്തിലുള്ളതാണ്.
പശ്ചിമ ബംഗാളിൽ നോർത്ത് 24 പാർഗനാസ് ജില്ലയിൽ ഐ ഫോൺ 14 വാങ്ങാൻ വേണ്ടി ദമ്പതികൾ അവരുടെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു.
വിശ്വസിക്കാൻ പ്രയാസം തോന്നും എങ്കിലും നമ്മുടെ രാജ്യത്ത് സംഭവിച്ചതാണ് ഇത്.
പല പ്രദേശങ്ങളിലും യാത്ര ചെയ്യുമ്പോൾ റീൽസ് നിർമിക്കാനായിട്ടാണ് ഐഫോൺ 14.
പോലീസിനെയും അധികാരികളെയും ഒരുപോലെ ഈ സംഭവം ഞെട്ടിച്ചു.
കുഞ്ഞിനെ വിറ്റ ദമ്പതികൾക്കെതിരെയും വാങ്ങിയ സ്ത്രീക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട് എന്നതാണ് റിപ്പോർട്ട്.
കുട്ടിയുടെ മാതാവായ സതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലാകുമ്പോൾ സതി വളരെ വിഷമത്തിലായിരുന്നു.
അച്ഛനായ ജയദേവ് ഘോഷിനെ പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ജയദേവന് വേണ്ടി അന്വേഷണം നടക്കുകയാണ്.
അയൽക്കാരുടെ സംശയമാണ് കുട്ടിയെ വിറ്റ വിവരം പുറത്തുകൊണ്ടു വന്നത്.
കുട്ടിയെ കാണാൻ ഇല്ല എന്ന് അയൽക്കാരോട് ദമ്പതികൾ പറഞ്ഞിരുന്നു. എന്നാൽ അവർക്ക് ഒരു ആശങ്കയോ വിഷമമോ ഇല്ലാത്തതാണ് അയൽക്കാരിൽ സംശയം ഉളവാക്കിയത്.
ഒരു ലക്ഷം വിലവരുന്ന ഐഫോൺ 14 ദമ്പതികളുടെ കൈയ്യിൽ വന്നതും അയൽക്കാരിൽ ഈ സംശയം ഉറപ്പിക്കാൻ ഇടയാക്കി.
അതിന് പിന്നാലെ ഏഴ് വയസുള്ള മകളെ വിൽക്കുവാനും ദമ്പതികൾ പദ്ധതി ഇട്ടിരുന്നു.
എന്നാൽ വിവരം അറിഞ്ഞ അയൽക്കാർ ഉടൻ ഉദ്യാഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
ഏതായാലും വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് ദമ്പതികൾക്കെതിരെയും കുഞ്ഞിനെ വാങ്ങിയ സ്ത്രീക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

