fbpx
Headlines

ഭിന്നശേഷിക്കാരനായ മകനെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി; സംഭവം കന്യാകുമാരിയിൽ

കന്യാകുമാരി തക്കലയില്‍ ഏഴ് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തക്കല, സരല്‍വിള, ശക്തിനഗര്‍ സ്വദേശി മുരളീധരന്‍ (40), ഭാര്യ ഷൈലജ (38) എന്നിവരാണ് മരിച്ചത്. മകന്‍ ജീവ (7) യെയാണ് കൊലപ്പെടുത്തിയത്. ജീവയ്ക്ക് ബുദ്ധി വളര്‍ച്ച കുറവായിരുന്നു. ജീവയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവാക്കിയെങ്കിലും ഫലം കണ്ടില്ല. ഇതില്‍ ദുഖിതരായിരുന്നു മാതാപിതാക്കള്‍.

ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മുരളീധരന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് മൂവരും ജീവനൊടുക്കാന്‍ കാരണമെന്ന് വീട്ടില്‍ നിന്നും ലഭിച്ച കുറിപ്പില്‍ പറയുന്നതായി തക്കല പൊലീസ് അറിയിച്ചു.

2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2016ലാണ് ഇരുവര്‍ക്കും മകന്‍ പിറന്നത്. മൂന്നു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുന്‍പു പുതിയ വീടു നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായി. ഇന്നലെ രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x