കൊട്ടാരക്കര വെട്ടിക്കവല സദാനന്ദപുരം എം സി റോഡിൽ കക്കാട് ജംഗ്ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
ബൈക്ക് യാത്രികൻ കൊല്ലം പട്ടത്താനം മുരളി നിവാസിൽ സുജനൻ റ്റി മരണപെട്ടു.
കഴിഞ്ഞദിവസം 4.30 യോട് കൂടിയായിരുന്നു അപകടം ഉണ്ടായത്.
എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം ബൈക്ക് യാത്രകിൻ്റെ കാലറ്റു പോവുകയായിരുന്നു.
ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ഹോസ്‌പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.