ചിറയിൻകീഴ് റെയിൽ വേ സ്റ്റേഷന് സമീപം കഞ്ചാവ് ശേഖരം കണ്ടെത്തി

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന കാറിനടിയിൽ നിന്ന് മൂന്ന് ചാക്ക് കഞ്ചാവ് കണ്ടെത്തി.

ആട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഈ ബാഗ് അവരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു.

അവർ വന്ന് നോക്കിയിട്ട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തുകയും, ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ കഞ്ചാവാണന്ന് തിരിച്ചറിയുകയും തുടർ നടപടികൾക്ക് ശേഷം കഞ്ചാവ് പാക്കറ്റ്കൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഞ്ചു കിലോയോളം വരുന്ന കഞ്ചാവായിരുന്നു ബാഗിലെന്നാണ് പോലീസ് അറിയിച്ചത്.

ചിറയിൻകീഴിലും സമീപ പഞ്ചായത്തുക്കളിലും ലഹരിവസ്തുക്കളുടെ വില്ലന വ്യാപകമാണ്. രാത്രിയിൽ ട്രെയിനിൽ കൊണ്ടുവന്നതാകാമെന്നും, പണ്ടകശാല ഭാഗത്ത് ആ സമയത്തു പോലീസ് ഉണ്ടെന്നറിഞ്ഞ് ഇവിടെ ഒളിപ്പിച്ചതാകാമെന്നും പറയപ്പെടുന്നു. സംഘത്തെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ടന്നാണ് ലഭിക്കുന്ന വിവരം

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
1
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x