ചിതറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ട്രൈബൽ സ്കൂളായ അരിപ്പൽ ഇടപ്പണ എൽ പി എസ് . കാലങ്ങളായി ട്രാബെൽ ഇടപ്പണ ഗവർമെന്റ് എൽ പി എസിൽ കുട്ടികൾക്ക് പാചകം ചെയ്യുന്ന കെട്ടിടം വളരെ പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു. മഴ പെയ്യ്താൽ മഴ വെള്ളം പാചകപുരയിലും ഭക്ഷണത്തിലും വീഴുന്ന സാഹചര്യം . അതിനൊരു മാറ്റം ചിതറ ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കി.
8 ലക്ഷം രൂപയോളം ചിലവാക്കി നക്ഷത്ര കൻസ്ട്രക്ഷൻ പൂർത്തീകരിച്ച കിച്ചൻ ഷെഡിന്റെ ഉദ്ഘാടനം ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിർവഹിച്ചു.
വാർഡ് മെമ്പർ പ്രിജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതം ആശംസിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് BK ബീന ടീച്ചറെ ആയിരുന്നു.
ചിതറ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മടത്തറ അനിൽ , നൂൺ മീൽ ഓഫീസർ ഷാനവാസ് , മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ അജാസ് മുഹമ്മദ് , VSS പ്രസിഡന്റ് ഗിരീഷ് എന്നിവർ ആശംസകൾ അറിയിച്ചു.