ചിതറയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്കേറ്റു.
ബൗണ്ടർമുക്ക് സ്വദേശിയായ ജാബിറിനാണ് പരിക്കേറ്റത്
ഇന്നലെ രാത്രി ഏഴരമണിയോടെയാണ് സംഭവം തലവരമ്പിന് സമീപം കണ്ണൻപാറ റോഡിലൂടെ ബൈക്ക് ഓടിച്ചുവരവെ പുരയിടത്തിൽ നിന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയിൽ റോഡിലേക്ക് തെറിച്ച് വീണാണ് ഇയ്യാളുടെ കാലിന് പരിക്കേറ്റത് .പ്രദേശവാസികൾ
ഇയ്യാളെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് പാരിപളളി മെഡിക്കൽ കോളേജിലും എത്തിച്ചു തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.പ്രവാസിയായ ജാബിർ ഒരാഴ്ചയായ നാട്ടിലെത്തിയിട്ട് വിസമാറുന്നതിനായാണ് നാട്ടിലെത്തിയത്
ബുധനാഴ്ച തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഈ പ്രദശങ്ങളിൽ കാട്ടുപന്നിയുടെ ശല്ല്യം രൂക്ഷമാണ്
ചിതറയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്കേറ്റു

Subscribe
Login
0 Comments
Oldest