വളവുപച്ച ഗുരുമന്ദിരത്തിനടുത്താണ് അപകടം നടന്നത്.
വളവുപച്ചയിൽ നിന്നും മടത്തറയിലേക്ക് പോയ yamaha R15V3 ബൈക്കും മടത്തറയിൽ നിന്നും ചിതറയിലേക്ക് വന്ന കാറും തമ്മിൽ കൂട്ടി ഇരിക്കുകയായിരുന്നു.
രണ്ട് ബൈക്കുകളിലായി മത്സരിച്ചു വന്നവരിൽ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്, മുന്നിലെ വന്ന ബൈക്ക് കാറിന്റെ സൈഡിൽ ഇടിച്ചു, നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്നാണ് കാർ ഡ്രൈവർ പറയുന്നു.
ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം എന്നാണ് അറിയാൻ കഴിയുന്നത്.
കാനൂർ സ്വദേശി അൽ അസദ് (23) നാണ് കൂടുതലയി പരിക്കേറ്റത് . ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയും ചെയ്തു