ചടയമംഗലത്ത് മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് 54കാരൻ കൊല്ലപ്പെട്ടു കൊലപാതകംനടത്തിയയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു
ചടയമംഗലം പോരേടം മാടൻനട പാറവിള വീട്ടിൽ 54 വയസ്സുള്ള നൗഷാദ് ആണ് കൊല്ലപ്പെട്ടത്.
കൊല നടത്തിയതിരുവനന്തപുരം വട്ടപ്പാറ.കരകുളം ചെറുവേലിക്കോണത്തു വീട്ടിൽ ദിജേഷിനെയാണ് ചടയമംഗലം പോലീസ് അറെസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടുകൂടി ചടയമംഗലം ബീവറേജിന് സമീപത്തുള്ള അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിന്റെ രണ്ടാം നിലയിലേക്ക് കയറുന്ന സ്റ്റെയറിന്റെ ഇടനാഴിയിലിരുന്ന മദ്യപിക്കുകയായിരുന്ന നൗഷാദും ദിജേഷും തമ്മിൽതർക്കം ഉണ്ടാവുകയും.നൗഷാദിനോട് ദിജേഷ് പൈസ ആവശ്യപ്പെടുകയും പോക്കറ്റിൽ നിന്നും പൈസ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ അടിപിടി നടന്നു. ഇതിനിടയിൽ ദിജേഷ് വലിയ സിമന്റ് ഹോളോബ്രിക്സ് കട്ട കൊണ്ട് നൗഷാദിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തറയിൽ വീണ നൗഷാദ് രക്തംവാർന്ന് കിടക്കുകയും സംഭവം നടന്ന സ്ഥലത്തേക്ക് പ്രദേശവാസിയായ ആൾ ബഹളം കേട്ട് കയറിവന്നപ്പോളാണ് നൗഷാദ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടതും. ഈ സമയം ദിജേഷ് ഓടി രക്ഷപെട്ടു. നാട്ടുകാർ ചടയമംഗലം പോലീസിനെ വിവരം അറിയിപ്പിക്കുകയും ചടയമംഗലം പോലീസ് എത്തി നൗഷാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നൗഷാദ് മരണപ്പെട്ടു.
.നൗഷാദിനെ കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ട ദിജേഷ് ചടയമംഗലം പോലീസിൽകീഴടങ്ങുകയായിരുന്നു. സയന്റിഫിക് ഉദ്യോഗസ്ഥരും വിരലടയാള വിദക്തരുമെത്തി തെളിവുകൾ ശേഖരിച്ചു.
ദിജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നൗഷാദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നാളെ പോസ്റ്റുമോർട്ടം നടപടികൾ നടക്കും.
കൊല്ലപ്പെട്ട നൗഷാദും കൊലനടത്തിയ ദിജേഷും തമ്മിൽ ബിവറേജിന് സമീപത്ത് വച്ച് മുൻപ് സുഹൃത്തുക്കളായവരാണ്.