ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുധീഷാണ് പിടിയിലായത്. മൂന്ന് വർഷമായി പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു പ്രതി . ഈ അടുപ്പം മുതലെടുത്തായിരുന്നു പീഡനം. മൊബൈൽ ഫോണിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചായിരുന്നു പീഡനം എന്നാണ് പരാതി.
വീട്ടിൽ ആരുമില്ലത്ത സമയം മനസിലാക്കി വീട്ടിലെത്തുന്ന പ്രതി പീഡനം നടത്തുകയായിരുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ പ്രതി അശ്ലീല വീഡിയോ അയച്ചു നൽകിയിരുന്നു . സംശയം തോന്നിയ വീട്ടുകാർ ചിതറ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് കായംകുളത്ത് നിന്ന് പ്രതിയെ പിടികൂടി