മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക്. വളവുപച്ച മഹാദേവർകുന്ന് സ്വാദേശികളായ ഇർഷാദ് ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് കടിയേറ്റത്. മുഖത്ത് കടിയേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ ആണ് പട്ടി ആക്രമിച്ചത്. പട്ടിക്കു പേ ശല്യം ഉള്ളതായി സംശയിക്കുന്നു. പിന്നീട് നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. രാവിലെ മുതൽ നിരവധി പേരെ കടിക്കുവാൻ ഒട്ടിച്ചിട്ടാണ് കുട്ടിയുടെ നേർക്കു തിരിഞ്ഞത്. കുട്ടിയുടെ വിളിക്കേട്ട് മാതാവ് ഓടിഎത്തിയപ്പോ ഇവരുടെ നേർക്കും ആക്രമിക്കാൻ മുതിർന്നു