കിളിമാനൂർ,പാപ്പാല,ചാക്കുടി, രാഹുൽ നിവാസിൽ രേഷ്മ എസ്.രാജ് (22) നെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ 11.00 മണിയോടെ രേഷ്മയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ രേഷ്മയെ കാണപ്പെട്ടത്.
അമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവം അറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു.
മൃതദേഹം ഇന്ന് വൈകുന്നേരം 5.30 മണിയോടെ സ്വവസതിയിൽ എത്തിക്കും