അഞ്ചലിൽ നിന്നും കാണാതായ 21 കാരനെ മരിച്ച നിലയിൽ കണ്ടെത്തി .
കഴിഞ്ഞ 5 ദിവസമായി കാണാതായ
അഞ്ചൽ ഒറ്റത്തെങ്ങ് സ്വദേശി സജിൻഷായുടെ ( 21 ) വാച്ച്, വസ്ത്രം, ചെരുപ്പ് ഇവ ബന്ധുക്കൾ തിരിച്ചറിഞ്ഞു :
കരവാളൂർ പുത്തുത്തടം ജംഗ്ഷന് സമീപം കേളൻകാവിലെ സ്വകാര്യ വ്യക്തിയുടെ
കിണറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. മൃതദേഹം കുറഞ്ഞത് നാല് ദിവസത്തെ പഴക്കം ഉണ്ടാവുമെന്ന് കരുതുന്നു. ഈ വീട്ടിൽ ആൾ താമസമില്ല. കിണറിന് സമീപം സംഘർഷം നടന്നതായി സംശയമുണ്ട്.
സജിൻ ഷാ യോടൊപ്പം ഒരു പെൺകുട്ടിയെയും കാണാതായെന്നും പിന്നീട് പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
പെൺകുട്ടിയുടെ ബന്ധുക്കൾ സജിൻ ഷായ്ക്ക് എതിരെ പരാതി നൽകിയിരുന്നു.
തന്റെ മകനെ അപകടപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.
സെപ്തമ്പർ 19 ന് രാത്രി 10.15 ന് മാതാവുമായി ഫോണിൽ സംസാരിച്ച ശേഷം ഫോൺ സ്വിച്ച് ഓഫായി. സംസാരിക്കുന്നതിനിടയിൽ വലിയ ബഹളം കേട്ടിരുന്നതായി സജിൻ ഷായുടെ മാതാവ് വെളിപെടുത്തി.