തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠംകോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അർഷദാണ് മരിച്ചത്.നാലു പേർ ചേർന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) ആണ് പിടിയിലായത്. സംഘത്തിൽ ധനുഷ് ഒഴികെയുള്ള മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടുകളുണ്ട്. പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ് പറയുന്നു.

