കൊല്ലം ഉളിയ കോവിലിലാണ് സംഭവം കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞ് ട്യൂഷന് പോകാൻ നേരം സുഹൃത്ത് സൈക്കിളിൽ വരുന്നത് കണ്ട് കുട്ടി ചാടി കയറി എന്നാൽ കൊണ്ട് പോകാൻ തയ്യാറായില്ല . കുട്ടി ചാടി ഇറങ്ങിയ നേരം സൈക്കിൾ വീണു.
പിറ്റേ ദിവസം സൈക്കിളിൽ വന്ന കുട്ടിയും കുട്ടിയുടെ പിതാവ് പ്രിജിത്തും എത്തി ഉളിയ കോവിൽ ക്ഷേത്രത്തിന് സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മർദിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.
രക്ഷകർത്താക്കൾ എത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി എങ്കിലും ദുർബലമായ വകുപ്പ് ചുമത്തി പ്രിജിത്തിനെ ജാമ്യത്തിൽ വിട്ടു.
വാർഡ് കൗൺസിലർ ഉൾപ്പെടെ വിളിച്ച് പൈസ വാങ്ങി ഒത്തുതീർപ്പ് ആക്കാം എന്ന നിലയിൽ ആണ് സംസാരിക്കുന്നത്. 30 വയസോളം വരുന്ന ഒരാൾ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു ആവശനാക്കിയിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.