കൊല്ലം കടയ്ക്കലിൽ വാട്സ്ആപ്പ് വഴി പേഴ്സണൽ ലോൺ എടുക്കാൻ ശ്രമിച്ച യുവാവിന്റെ 80000 രൂപ നഷ്ടപ്പെട്ടു .
കടയ്ക്കൽ എറ്റിൻകടവ് മോഹന വിലാസത്തിൽ മനോജ് കുമാറിന്റെ പണമാണ് ഇക്കഴിഞ്ഞ 31 തീയതി നഷ്ടപ്പെട്ടത് മനോജ് കുമാറിന്റെ സുഹൃത്തു കൊടുത്ത നമ്പറിൽ വിളിച്ചാൽ ലോൺ കിട്ടുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിളിക്കുകയും ചെയ്തു .
തുക എത്രയെന്ന് ആവശ്യപ്പെടുകയും 2 ലക്ഷം രൂപ ലോൺ വേണമെന്ന് മനോജ് പറയുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തിൽ വാട്സാപ്പിൽ കുറെ ഡീറ്റെയിൽസ് വരുകയും ചെയ്തു രേഖയായിട്ട് ഡ്രൈവിംഗ് ലൈസൻസ് പിടിച്ചുനിൽക്കുന്ന ഒരു സെൽഫി ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു .
അത് അയച്ചു കൊടുക്കുകയും ചെയ്തു അതിനുശേഷം ലോണിന്റെ പ്രോസസ്സിങ്ങിനായി മനോജിന്റെ അക്കൗണ്ടിൽ ഒരു ഇരുപതിനായിരം രൂപ ഇടാൻ പറഞ്ഞു അതിനുശേഷം വാട്സാപ്പിൽ ഒരു ആപ്ലിക്കേഷൻ വരികയും അത് ഓൺ ചെയ്തപ്പോൾ ഗൂഗിൾ പേ വരികയും ഗൂഗിൾ പേ വഴി ഇരുപതിനായിരം രൂപ അയച്ചു കൊടുക്കാൻ പറഞ്ഞു അത് പ്രകാരം അയച്ചു കൊടുത്തു അപ്പോൾ തന്നെ തിരിച്ചു കോൾ വരികയും താങ്കൾ അയച്ചതിൽ എന്തോഎറർ ഉണ്ടെന്നും അതിനാൽ ഒരു 40,000 രൂപ കൂടി അയയ്ക്കാൻ പറഞ്ഞു അങ്ങനെ മനോജ് 40,000 രൂപ കൂടി അയച്ചുകൊടുത്തു.
അപ്പോൾ മെസ്സേജ് വന്നു ലോൺ പ്രോസസിംഗ് റെഡിയായി ഇനി നിങ്ങൾക്ക് ജി എസ് ടി രജിസ്ട്രേഷൻ ചെയ്യണമെന്നും അതിനായി 20500 രൂപ മനോജിന്റെ അക്കൗണ്ടിൽ ഇടണം എന്നും പറഞ്ഞു അതിന്റെ അടിസ്ഥാനത്തിൽ മനോജ് പൈസ ഇടുകയും പഴയതുപോലെ ആപ്ലിക്കേഷൻ വരുകയും ഗൂഗിൾ പേ വഴി പൈസ അയച്ചു കൊടുക്കുകയും ചെയ്തു ഉടൻതന്നെ മനോജിന്റെ അക്കൗണ്ടിൽ 280000 രൂപ വരും എന്നും പറയുകയും ചെയ്തു. അതിനുശേഷം മനോജ് വിളിച്ചാൽ ഫോൺ എടുക്കാതെയായി മലയാളികൾ തന്നെയായിരുന്നു.
എതിർഭാഗത്ത് ഫോണിൽ ഉണ്ടായിരുന്നത് അതിനുശേഷം രണ്ട് ദിവസം കൂടി ഈ ഫോൺ നമ്പറിൽ വിളിച്ചാൽ അവരെ കിട്ടുമായിരുന്നു ഇപ്പോൾ ആ ഫോൺ നമ്പർ പ്രവർത്തിക്കുന്നില്ല സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് മനോജ്