സ്വതന്ത്ര്യ ദിനം ആഘോഷിച്ചു.
കോട്ടുക്കൽ യു പി എസ്സിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 77 മത് സ്വതന്ത്ര്യ ദിനം ആഘോഷിച്ചു… സ്വതന്ത്ര്യ ദിന റാലിയും കുട്ടികളുടെ പരിപാടിയും നടന്നു.സ്കൂളിൽ നിന്നും തുടങ്ങിയ സ്വാതന്ത്ര ദിന റാലി കോട്ടുക്കൽ ജംഗ്ഷനിൽ നിന്നും lps ജംഗ്ഷനിൽ തിരിച്ചു സ്കൂളിൽ അവസാനിച്ചു. ജെ ആർ സി, വിവിധ ക്ലബ്ബുകൾ,സ്കൂൾ നല്ല പാഠം യൂണിറ്റകൾ ചേർന്ന് നടത്തിയ റാലി വർണഭമായി.
ദേശഭക്തി ഗാനം, പരേഡ് എന്നിവ നടത്തി. രാവിലെ സ്കൂളിൽ പതാക ഉയർത്തി ഹെഡ്മിസ്‌ട്രെസ്സ് സ്വതന്ത്ര്യ ദിന സന്ദേശം നൽകി. രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച കേണൽ കെ കെ ജോൺ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് അഖിലേഷ്, ഹെഡ്മിസ്‌ട്രെസ്സ് എം ജി ഗായത്രി, ബേബി ഷീല, പി ടി എ വൈസ് പ്രസിഡന്റ് നൗഷാദ്,സ്റ്റാഫ് സെക്രട്ടറി നൗഷാദ് എന്നിവർ സ്വതന്ത്ര്യ ദിന സന്ദേശം നൽകി..


