ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. 2022 ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ആയൂർ ചരുവിള പുത്തൻ വീട്ടിൽ സുന്ദരൻ ആചാരിയാണ് അറസ്റ്റിലായത്.
പ്രതി പെൺകുട്ടിക്ക് വള വാങ്ങാൻ പണം നൽകിയിരുന്നു . പിന്നാലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു . പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ഭീക്ഷണി പെടുത്തി . കുട്ടി ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞില്ല.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങൾ പെൺകുട്ടി അധ്യാപകരോട് കാര്യം പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പരാതി ചടയമംഗലം പൊലീസിന് കൈ മാറുകയും , പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി സുന്ദരേശൻ ആചാരിയെ ആയൂരിൽ നിന്നും പിടികൂടി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു



