ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ചെന്നൈ സ്വദേശിയായ അബ്ദുൾ മാലിക്കിന്റെ കയ്യിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്.
ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി തെന്മല പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ കെ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടക്ക് സർവ്വീസ് നടത്തുന്ന KSRTC ബസിൽ നിന്നാണ് പ്രതി പിടിയിലായത്.
എക്സൈസ് പ്രിവെന്റിവ് ഓഫീസർമാരായ അൻസാർ എ, സനിൽകുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു ബി എസ്, സബീർ എ, മുഹമ്മദ് കാഹിൽ ബഷീർ എന്നിവർ പങ്കെടുത്തു.