ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ സേവനങ്ങളും അറിയിപ്പുകളും ഇനി നിങ്ങൾക്ക് നേരിട്ടറിയാം

പൊതുജനങ്ങൾക്ക് ചിതറ ഗ്രാമപഞ്ചായത്തിന്റെ വിശേഷങ്ങൾക്കും അറിയിപ്പുകൾക്കും സേവനങ്ങൾ അറിയാൻ. അതിനായി   ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ്  follow ചെയ്യുക Facebook page follow Instagram page follow മുകളിൽ കാണുന്ന ലിങ്കിൽ  അമർത്തി follow ചെയ്യുക

Read More

അഞ്ചലിൽ  പതിനേഴുകാരൻ ജീവനൊടുക്കി;അഡ്മിഷൻ ലഭിക്കാത്തത് കൊണ്ടെന്ന് ആരോപണം

അഞ്ചലിൽ  പതിനേഴുകാരൻ ജീവനൊടുക്കി.. ഇടമുളയ്ക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിൽ ഐടിഐ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി എന്നാണ് ആരോപണം ഇടമുളയ്ക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..!1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍…

Read More

കുളത്തൂപ്പുഴ കാർ തോട്ടിലേക്ക് മറിഞ്ഞു അപകടത്തിൽപ്പെട്ടു

കുളത്തുപ്പുഴ ജംഗ്ഷനിൽ സമീപം ഗണപതിഅമ്പലത്തിനു മുന്നിൽ കാർ നിയന്ത്രണം തെറ്റി പാതയിൽ ക്കൂടി വന്ന ബൈക്കിൽ ഇടിച്ചും തൊട്ടടുത്ത പെട്ടിക്കടയും തകർത്തു സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപെടുത്തി. പരിക്കുകൾ പറ്റിയ ഇവരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു. കാർ ഇടിച്ചു പരിക്കേറ്റ ബൈക്കിൽ സഞ്ചരിച്ച വിളക്ക്പാറ സ്വാദേശി റിഷിയേ ഗുരുതര പരിക്ക് പറ്റി പുനലൂർ താലുക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

Read More

ചടയമംഗലത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19കാരനെ ചടയമംഗലം പോലീസ് പിടികൂടി

അയത്തിൽ തെക്കേക്കാവ് ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ സജീർ( 19) ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ഇകഴിഞ്ഞ അഞ്ചാം തീയതി ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും ട്രെയിൻ മാർഗം കോട്ടയം ആന്ധ്ര പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയുമായി കറങ്ങി നടക്കുകയും ആന്ധ്രപ്രദേശിൽ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെയും ഇയാളുടെയും ഫോണുകൾ പല സ്ഥലങ്ങളിലായി വിറ്റു. ശേഷം റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്നവരുടെ ഫോണുകൾ വാങ്ങി സുഹൃത്തുക്കളെ…

Read More

കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽ

കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽബസ്സും പോലീസ് കസ്റ്റഡിയിലെടുത്തുചിലമ്പ് ബസ്സിന്റെ ഡ്രൈവർ അജയകൃഷ്ണനാണ് പിടിയിലായത് ചിലമ്പ് ബസ്സും കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.26നാണ് കടയ്ക്കൽ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കടയ്ക്കൽ ബസ്സ് സ്റ്റാഡിൽ പരിശോധന നടത്തവെയാണ് ബസ്സും ഡ്രൈവറും പിടിയിലാകുന്നത്

Read More

ചിതറയിൽ പന്നിയുടെ ആക്രമണം ; കോത്തല സ്വദേശിക്ക് പരിക്ക്

ചിതറയിൽ ബൈക്ക് യത്രകാരനെ പന്നി ഇടിച്ചൂതെറിപ്പിച്ചുംചിതറ കോത്തല സ്വദേശി അനിൽ കുമാർ (48)നാണ് പരിക്കേറ്റത് . കഴിഞ്ഞ ദിവസം രാത്രി 9.45 മണിയോടെയാണ് സംഭവം.പരിക്കേറ്റ അനിൽ കുമാറിനെ കടയ്ക്കൽ താലൂകാശുപത്രിയിലേക് കൊണ്ട് പോയിതലക്കാണ് ഗുരുതരപരിക്കേറ്റത്.ഐരകുഴിക്ക് സമീപം വെച്ചാണ് അപകടം നടന്നത് .

Read More

ചടയമംഗലം ഇളവക്കോട് ആംബുലൻസും കാറും തമ്മിൽ കുട്ടിയിടിച്ച് അപകടംകൂട്ടികളടക്കം 6പേർക്ക് പരിക്ക്

ചടയമംഗലം ഇളവക്കോട് ആംബുലൻസും കാറും തമ്മിൽ കുട്ടിയിടിച്ച് അപകടംകൂട്ടികളടക്കം 6പേർക്ക് പരിക്ക്. പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിളക്കുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിളക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്നകാറുമാണ് കൂട്ടിയിടിച്ചത്. ആംബുലൻസിൽ യാത്ര ചെയ്തു വന്ന രോഗിക്കും കൂടെ ഉണ്ടായിരുന്ന ആൾക്കും തലയ്ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർക്കു പരിക്കേറ്റിട്ടുണ്ട്

Read More

കടയ്ക്കലിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കടയ്ക്കലിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു ഓടിക്കോണ്ടിരുന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത് ബസിന്റെ ബാറ്ററിയിലാണ് തീ പടർന്നത്. പുക ഉയരുന്ന ശ്രദ്ധിയിൽ പെട്ടത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത് . കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി തീ അണച്ചു . വണ്ടിയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല

Read More

കടയ്ക്കലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കടയ്ക്കൽ തൃക്കണ്ണാപുരം ഷെമ മൻസിലിൽ അൽത്താഫ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയ്ക്ക് കോട്ടപ്പുറം പുളിമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പുളിമൂട് സ്വദേശി കാർത്തികയിൽ സോമൻ ആൽത്തറമൂട് ഭാഗത്തുനിന്നും സ്വന്തം വീടിലേയ്ക്ക് കയറുന്ന സമയത്ത് കോട്ടപ്പുറം ഭാഗത്തുനിന്നും വന്ന അൽത്താഫിൻ്റെ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. റോഡിൽ കിടന്ന ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് അൽത്താഫ് മരണപ്പെട്ടത് സരമായി പരിക്കേറ്റ സോമനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. തൃക്കണ്ണാപുരം ഷൈമ മനസിലിൽ…

Read More

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസംമുട്ടിനെ തുടര്‍ന്ന്; കടയ്ക്കലിൽ 44കാരന്‍റെ മരണം പേവിഷ ബാധയേറ്റെന്ന് നിഗമനം

കടയ്ക്കലിൽ 44കാരൻ മരണപ്പെട്ടത് പേവിഷബാധ കാരണമാണെന്ന് നിഗമനം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ശ്വാസംമുട്ട് അടക്കമുള്ള ആസ്വസ്ഥതകളെ തുടർന്നായിരുന്നു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. ബൈജു വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

Read More