ചിതറ ജാമിഅഃ ട്രെയിനിംഗ് കോളേജിൽ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ്

ജാമിഅഃ ട്രെയിനിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ( 2024-26) ബാച്ചിന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്ആദരണീയനും പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ ശ്രീ.നിസാം മുഹമ്മദ്‌ സലിം ഉദ്ഘാടനം ചെയ്തു.ക്യാമ്പിനോടനുബന്ധിച്ച് കോളേജ് ഗ്രന്ഥശാല പുസ്തക പ്രദർശനവും, കടക്കൽ താലൂക്ക് ഹോസ്പിറ്റലിലേക്ക് സ്നേഹഭോജനം, നിർദ്ധനരായ രോഗികൾക്ക് പൊതിച്ചോർ വിതരണവും നടത്തി.അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിനു കോളേജ് പ്രിൻസിപ്പൽ ഡോ. ഷർമിലാ നസീർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ അമീബിക് രോഗ ബോധവൽക്കരണ സർവ്വേ,അഗ്നിശമന സേനയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ്‌,മാനസിക സമ്മർദ്ദ…

Read More

കടയ്ക്കൽ ദർപ്പകാടിന് സമീപം വാഹനാപകടം കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു

കടയ്ക്കൽ കാഞ്ഞിരത്തുമൂടിനും ദർപ്പകാടിനും ഇടയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു ,ഐരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടുക്കൽ സ്വദേശി ബസ് ഡ്രൈവർ ആയ മിഥുൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. മിഥുനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശ്രദ്ധമായി വന്ന കാർ മിഥുനെ ഇടിക്കുകയും മിഥുൻ മറ്റൊരു കാറിൽ ഇടിച്ചു കയറുകയുമായിരുന്നു

Read More

മടത്തറ കൊല്ലായിൽ സ്വദേശിയെ ആറ്റിങ്ങൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലായിൽ സ്വദേശി തൻസീൽ ബഷീർ (27)ആണ് മരണപ്പെട്ടത്. ഇയാൾ കഴിഞ്ഞ മൂന്നാം തീയതി രാവിലെയാണ് ആറ്റിങ്ങലിലെ സി ആർ റസിഡൻസിയിൽ മുറിയെടുത്തത്.ഇയാളെ കാണാത്തതിനാൽ വൈകുന്നേരം ആറര മണിയോടെ മുറി തുറന്നു നോക്കിയപ്പോൾ കട്ടിലിൽ മരണപ്പെട്ട് കിടക്കുന്നതാണ് കാണപ്പെട്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം 1

Read More

ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.കലാ വിഭാഗത്തിലും കായിക വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയാണ് ഗ്രന്ഥശാല മികവ് തെളിയിച്ചത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം അരുൺ ബാബുവിൽ നിന്ന് ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പ്രതിനിധികൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ അംഗങ്ങളായ യുവതീ യുവാക്കൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇരട്ട ചാമ്പ്യൻഷിപ്പും ഗ്രന്ഥശാലയുടെ സ്വന്തമായി. ഗ്രന്ഥശാലയുടെ ഈ നേട്ടം ഇട്ടിവ പഞ്ചായത്തിലെ യുവജന പ്രവർത്തനങ്ങൾക്ക്…

Read More

കടയ്ക്കൽ ദേവി ക്ഷേത്ര കുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം; കണ്ടെത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ

കടയ്ക്കൽ ദേവി ക്ഷേത്രകുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിൻ്റെ വിദഗ്‌ധസംഘം കുളത്തിൽ ഉടൻ പരിശോധന നടത്തും.

Read More

ചിതറ ഐരക്കുഴി സ്വദേശിയെ മുക്കുപണ്ടം പണയം വച്ചതിന് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കലിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ  മുക്കുപണ്ടം പണയംവെച്ചു .സ്ഥാപനത്തിന്റെ പേരിൽ സമീപത്തെ ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ  വാങ്ങി പൈസ കൊടുക്കാതെ മുങ്ങിയ സ്ഥാപനത്തിലെ മുൻജീവനകാരിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഐരകുഴി കൊച്ചു തോട്ടംമുക്ക് താഴെതോട്ടം  ഹൗസിൽ 44വയസ്സുളള അർച്ചനയാണ് ഒരുവർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയിലാകുന്നത്. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഇരുപത്തിനാലുകാലഘട്ടത്തിലാണ് കടയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അർച്ചന ജോലിക്ക് നിന്നിരുന്നത് . ഈ കാലയളവിൽ പലപ്പോഴായാണ് സ്ഥാപനത്തിൽ ഏഴരപവനോളം മുക്കുപണ്ടം പണയം വെച്ച് പണം…

Read More

ചിതറ വളവുപച്ചയിൽ ഇരുപത്തിയെട്ടാം ഓണാഘോഷവുമായി നടത്തിയ ഉറിയടി മത്സരത്തിൽ ഉറി തലയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്

വളവുപച്ച മഹാദേവർകുന്ന് വള്ളംവെന്തങ്കട് നാട്ടുകാർ സംഘടിപ്പിച്ച ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട ഉറിയടി മത്സരത്തിൽ മത്സരത്തിനായി വീശി വിട്ട ഉറി മത്സരത്തിന് പങ്കെടുത്തുകൊണ്ട് നിന്ന യുവാവിന്റെ തലക്ക് വീണ് ഗുരുതര പരിക്ക്. വളവുപച്ച മഹാദേവർക്കുന്ന് ചരുവിള പുത്തൻ വീട്ടിൽ സജികുമാറിനാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം . ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സജി കുമാറിനെ മാറ്റി

Read More
error: Content is protected !!