ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോത്ത് കുട്ടി വിതരണം നടന്നു

ചിതറ ഗ്രാമപഞ്ചായത്ത് 2024-25, 25-26 പദ്ധതി പ്രകാരം മാംസാവശ്യത്തിന്പോത്ത് കുട്ടി വിതരണം നടന്നു  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ സംസാരിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ മിനിഹരിക്കുമാർ, അമ്മൂട്ടി മോഹനൻ, MS മുരളി, രാജീവ് കൂരാപ്പള്ളി എന്നിവരും മൃഗ Dr. വിഷ്ണുദത്തും സംസാരിച്ചു.

Read More

കടയ്ക്കലിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു

കടയ്ക്കലിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു. വടക്കേ വയൽ സ്വദേശിനിയായ 58 കാരിക്കാണ്രോഗം സ്ഥിരീകരിച്ചത്.ഒരാഴ്ച മുൻപാണ് ഇവരുടെ ആരോഗ്യസ്ഥിതി മോശമായത് . തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. രോഗാവസ്ഥയ്ക്ക് മാറ്റമില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Read More

കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 43കാരൻ മരണപ്പെട്ടു.

കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 43കാരൻ മരണപ്പെട്ടു. ആൽത്തറ മൂട് സ്വദേശിയായ ബിജുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ്ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.ഇദ്ദേഹം വർഷോപ്പ് ജീവനക്കാരനാണ് . പ്രദേശത്തെ  കിണറുകളിലേയും കുളങ്ങളിലേയും ജലം പരിശോധനക്ക് അയച്ചിരുന്നു.ആ ഫലം  പുറത്ത് വന്നതിനെ തുടർന്ന് കടയ്ക്കൽ ക്ഷേത്രകുളത്തിലും ബിജുവിന്റെ വീട്ടിലെ കിണറ്റിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം കിണറും കുളവും സീൽചെയ്തിരുന്നു

Read More

കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന്  ഗുരുതര പരിക്ക്.

കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന്  ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 മണിയോടുകൂടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. അഞ്ചൽ നിന്നും വന്ന സ്വകാര്യ ബസ്, ബസ്റ്റാൻഡിലേക്ക് പോകുന്നതിനുവേണ്ടി റോഡ് മുറിച്ച് കടക്കവെ കടയ്ക്കൽ നിന്നും കല്ലറയിലേക്ക് പോകുകയായിരുന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികന്,മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. കല്ലറ സ്വദേശി അഭിജിത്തിനാണ് പരിക്കേറ്റതു.ബൈക്ക് ബസ്സിന്റെ മദ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബൈക്ക് ബസ്സിന്റെ പിൻചക്രത്തിന്റെ അടിയിൽ പെട്ടു. എന്നാൽ അഭിജിത്തു റോഡിൽ…

Read More

നിലമേലിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികക്ക് ഗുരുതരപരിക്ക്. വയോധികയുടെ ഒരു വിരൽ കാട്ടുപന്നി കടിച്ചു കൊണ്ടുപോയി.

നിലമേൽ കരുന്തലക്കോട്ബി ജി ഭവനിൽ 78വയസ്സുള്ള സാവിത്രിയമ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും.  ഒരു വിരല് പൂർണ്ണമായും കാട്ടുപന്നി കടിച്ചു കൊണ്ടുപോവുകയും ചെയ്തത്. ഇടതു കൈയുടെ ചൂണ്ടുവിരൽ ആണ് കാട്ടുപന്നി കടിച്ചു കൊണ്ടുപോയത്. വൈകിട്ട് 6 മണിയോടുകൂടി വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ആണ് കാട്ടുപന്നി ആക്രമിക്കുകയും സാവിത്രിയമ്മയുടെ കൈക്ക് പരിക്കേൽപ്പിക്കുകയും വിരൽ കടിച്ചു കൊണ്ടുപോവുകയും ചെയ്തത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് സാവിത്രിയമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

അമ്മ വഴക്ക് പറഞ്ഞു,  രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസ് (8) ആണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

Read More

ഫലസ്തീൻ ഐക്യദാർഢ്യ മഹാസംഗമം സംഘടിപ്പിച്ചു

കടയ്ക്കൽ: ഫലസ്തീൻ ഐക്യദാർഢ്യ മഹാസംഗമം സംഘടിപ്പിച്ചു. പിറന്ന  മണ്ണിനുവേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം  പ്രഖ്യാപിച്ചുകൊണ്ട് പെരിങ്ങാട് മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിലാണ് ജുമാ നമസ്കാരത്തിന് ശേഷം പള്ളിയങ്കണത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ  മഹാസംഗമം സംഘടിപ്പിച്ചത്. ഐക്യദാർഢ്യ മഹാ സമ്മേളനത്തിൽ പെരിങ്ങാട് ഉസ്താദ് അബൂ മുഹമ്മദ് ഇദിരീസ് ഷാഫി സമാധാന പ്രതിജ്ഞ നടത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖരീം ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു . ഖുർആൻ അക്കാദമി ഡയറക്ടർ അബ്ദുൽ റഹ്മാൻ ഫൈസാനി വിഷയ അവതരണം…

Read More

രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.

കൊല്ലത്ത് രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കിളികല്ലൂർ ചാമ്പക്കുളം സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന സാദിഖ് ആണ് എക്സൈസ് ഓഫീസേഴ്സ് പിടിയിലായത്. കല്ലുംതാനും ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിനു സമീപം റെയിൽവേ പുറമ്പോക്കിൽ കഴിഞ്ഞദിവസം രാത്രി പരിശോധന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടുന്നത്. അറസ്റ്റിലായ സാധിക്കിനെതിരെ എൻ ടി പി എസ് കേസെടുത്തു. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് ഇറക്കുമതി ചെയ്തു സമീപപ്രദേശങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു. കഞ്ചാവ് എത്തിക്കുന്നതിനായി സാദിഖ് ഉപയോഗിച്ചിരുന്ന താർ ജീപ്പും കസ്റ്റഡിയിലെടുത്തു. ഇയാളെ കുറിച്ച്…

Read More

മീൻ ലോറി ബൈക്കിലിടിച്ച് അപകടം, ജിം ട്രെയിനറായ യുവാവിന് ദാരുണാന്ത്യം.

അമിത വേഗതയിലെത്തിയ മീൻ ലോറി ബൈക്കിലിടിച്ച് അപകടം, ജിം ട്രെയിനറായ യുവാവിന് ദാരുണാന്ത്യം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നന്ദിയോട് കള്ളിപ്പാറ സ്വദേശി അനന്തുവാണ് (24) മരിച്ചത്. പാലോട് പ്രവർത്തിക്കുന്ന ഒരു ജിമ്മിലെ ട്രെയിനറായിരുന്നു അനന്തു. പരിശീലനം കഴിഞ്ഞ് രാവിലെ 8:45-ഓടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അനന്തു സഞ്ചരിച്ച ബൈക്കിൽ, നന്ദിയോട് നിന്ന് പാലോട്ടേക്ക് അമിത വേഗതയിൽ മീൻ കയറ്റി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത്…

Read More

ചിതറ തൂറ്റിക്കലിൽ ടിപ്പർ ലോറിതടഞ്ഞ് നാട്ടുകാർ

ചിതറ തൂറ്റിക്കൽ ചുമട് താങ്ങിയിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്ക് വന്ന ടിപ്പർ ലോറി അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും പ്രദേശവാസിയെ വാഹനം തട്ടാൻ പോകുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചു . വാഹനം നിർത്താതെ ക്വാറിയിലേക്ക് ഓടിച്ചു കയറിയതോടെ പ്രദേശവാസികൾ സംഘടിച്ചുകൊണ്ട് ക്വാറിയിൽ എത്തുകയും . തുടർന്ന് നാട്ടുകാർ വാഹന നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വാഹനത്തിന് ഫിറ്റ്നസ് ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. അനവധി ടിപ്പർ ലോറികളാണ് മതിയായ രേഖകൾ ഇല്ലാതെ പ്രദേശത്ത്‌ ഓടുന്നത്….

Read More
error: Content is protected !!