
ചടയമംഗലത്ത് മദ്യപിക്കുന്നതിനിടെ 54 കാരനെ സുഹൃത്ത് കൊലപ്പെടുത്തി
ചടയമംഗലത്ത് മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് 54കാരൻ കൊല്ലപ്പെട്ടു കൊലപാതകംനടത്തിയയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു ചടയമംഗലം പോരേടം മാടൻനട പാറവിള വീട്ടിൽ 54 വയസ്സുള്ള നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതിരുവനന്തപുരം വട്ടപ്പാറ.കരകുളം ചെറുവേലിക്കോണത്തു വീട്ടിൽ ദിജേഷിനെയാണ് ചടയമംഗലം പോലീസ് അറെസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടുകൂടി ചടയമംഗലം ബീവറേജിന് സമീപത്തുള്ള അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിന്റെ രണ്ടാം നിലയിലേക്ക് കയറുന്ന സ്റ്റെയറിന്റെ ഇടനാഴിയിലിരുന്ന മദ്യപിക്കുകയായിരുന്ന നൗഷാദും ദിജേഷും തമ്മിൽതർക്കം ഉണ്ടാവുകയും.നൗഷാദിനോട് ദിജേഷ് പൈസ ആവശ്യപ്പെടുകയും പോക്കറ്റിൽ…