
എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു. കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എഐഎസ്എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങൾ എഐഎസ്എഫ് ഉന്നയിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അതുൽ ആണ് ജില്ലാ നേതാക്കളെ…