അറിയിപ്പ്;കടയ്ക്കലിൽ ഗതാഗത നിയന്ത്രണം

കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പാരിപ്പളളി മടത്തറ (കടയ്ക്കൽ മുതൽ പാങ്ങലുകാട്) റോഡിൽ കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷൻ മുതൽ സീഡ്‌ഫാം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് 07-07-2025 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. മടത്തറയിൽ നിന്ന് കടയ്ക്കലിലേയ്ക്ക് വരുന്ന വാഹനങ്ങൾ കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അഞ്ച്‌മുക്ക് വഴി കടയ്ക്കൽ ഠൗണിലേയ്ക്ക് എത്തിച്ചേരേണ്ടതും കടയ്ക്കലിൽ നിന്ന് മടത്തറയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ആൽത്തറമൂട് – ചിങ്ങേലി വഴിയും പോകേണ്ടതാണ്.

Read More

ചിതറ വില്ലേജിൽ ഡിജിറ്റൽ റീസർവ്വേ നടപടികളാരംഭിച്ചു.

ചിതറ വില്ലേജിൽ ഡിജിറ്റൽ റീസർവ്വേ നടപടികളാരംഭിച്ചു. സംസ്ഥാനത്ത് മൂന്നാംഘട്ട ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിൽ റീസർവ്വേ നടപടികൾ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ അധ്യക്ഷത വഹിച്ചു. സർവ്വേ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സലിം.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റൻ്റ് ഡയറക്ടർ റീസർവ്വേ കൊല്ലം താര എസ് സ്വാഗതവും സർവ്വേ സൂപ്രണ്ട് അഞ്ചൽ ഗീതാമണിയമ്മ എം.എസ് നന്ദിയും…

Read More

കടയ്ക്കലിൽ നിന്നും കഞ്ചാവുമായി പിടികൂടിയ സച്ചിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

ലഹരിക്കേസിൽ പ്രതിയായ മങ്കാട് സച്ചിൻ നിവാസിൽ എൻ.സച്ചിനെ കോൺഗ്ര സിൽ നിന്നു പുറത്താക്കിയതായി ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ് അറിയിച്ചു. ഒന്നര വർഷം മുൻപാണ് സച്ചിൻ ഐഎൻടിയുസി തൊഴിലാളിയായി കോൺഗ്രസിൻ്റെ പ്രവർത്തകനായത്. തുടർന്ന് സജീവമായി പ്രവർത്തനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സച്ചിനെ ചടയമംഗലം എക്‌സൈസ് കഞ്ചാവുമായി പിടികൂടിയത്

Read More

കടയ്ക്കൽ മേഖലയിൽ മുണ്ടിനീരും പനിയും പടരുന്നു

കുട്ടികളിൽ പനിയും മുണ്ടിനീരും പടരുന്നതിനാൽ സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു. മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ കടയ്ക്കൽ ഗവ.യുപിഎസിൽ എൽകെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകി. കടയ്ക്കൽ താലൂക്ക് ആശുപ്രതിയിൽ ഇന്നലെ രാവിലെ 8 മുതൽ ഒന്ന് വരെ ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത് 718 പേരാണ് ഇതിൽ ഭൂരിഭാഗവും പനി ബാധിതരാണ്. കുട്ടികളാണ് കൂടുതലും ചുമ, വിറയൽ നടുവേദന,ഛർദി തുടങ്ങിയ ലക്ഷണങ്ങളുമായാണ് പനി ബാധിതർ എത്തുന്നത്. പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം…

Read More

വയലാ സ്കൂളിൽ ഇൻഡോർ ഫിറ്റ്‌നസ്സ് പാർക്ക് സ്ഥാപിക്കും

വയലാ സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇൻഡോർ ഫിറ്റ്നസ് പാർക്ക് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഹയർസെക്കൻഡറി കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശന കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു. 74 ലക്ഷം രൂപയാണ് ലാബ് കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന പ്രവേശന കവാടത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഈ ഭരണസമിതിയുടെ കാലയളവിൽ…

Read More

ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം ചിതറയിൽ നടന്നു

ചിതറ: ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം ചിതറയിൽ നടന്നു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക്. സി. തോമസ് ആയിരുന്നു ഉദ്ഘാടനം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഡിവൈഎഫ്ഐ ചിതറ മേഖല സെക്രട്ടറി ദിപിൻ, മേഖല പ്രസിഡന്റ് വിനായക്, സിപിഎം നേതാക്കളായ എം.എസ്.മുരളി,ജെ. നജീബത്ത്,വി. സുകു,പി. ഗിരീഷ്, കരകുളം ബാബു, സുകുമാരപിള്ള, കെ. ഉഷ, എം. എം. റാഫി, അമ്മൂട്ടി മോഹനൻ, ഡിവൈഎഫ്ഐ നേതാക്കളായ ബി. ബൈജു,ഷിജി,…

Read More

നാളെ സംസ്ഥാന വ്യാപകമായി KSU വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്യൂ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയേറ്റ് മാർച്ചിനിടെ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാർജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. സർക്കാരിൻ്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്‌ സംസ്ഥാന കമ്മിറ്റി…

Read More

ചിതറ ഗ്രാമപഞ്ചായത് കൃഷിഭവന്റെ കർഷക സഭയും ഞാറ്റുവേല ചന്തയും

കൃഷി കാലത്തിനൊപ്പംഈ വർഷത്തെ തിരുവാതിര ഞാറ്റുവേല 2025 ജൂൺ 22 ഞായർ രാവിലെ 6.21am ന് ആരംഭിക്കുന്നു. 2025 ജൂലൈ 6 വൈകിട്ട് 5.50 pm ന് പടിയിറങ്ങും. കൃഷിയാരംഭിക്കുവാൻ യോജിച്ച സമയമാണിത്. ഈ വർഷത്തെ തിരുവാതിര ഞാറ്റുവേലക്കാലത്ത് കൃഷിയാരംഭിക്കുവാൻ മറക്കരുത്ചിതറ ഗ്രാമപഞ്ചായത് കൃഷിഭവന്റെ കർഷക സഭയും ഞാറ്റുവേല ചന്തയും ജൂലൈ2 നു കൃഷി ഭവനിൽ വച്ചു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉൽഘാടനം നിർവഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ. അരുൺചിതറ സർവീസ്…

Read More

അരിപ്പ വേങ്കൊല്ലയിൽ വീട്ടിലെ ഗ്യാസിൽ തീപിടുത്തം ; വീട് മുഴുവനായി കത്തി നശിച്ചു

അരിപ്പ വേങ്കൊല്ലയിൽ ഗ്യാസിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തി നശിച്ചു. ബ്ലോക്ക് നമ്പർ 189 താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയാണ് ആദ്യം നടന്നത്. തുടർന്ന് അത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും തീ അണക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ ഗ്യാസിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് പൂർണമായും തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നില്ല. ആർക്കും പരിക്കുകളും ഇല്ല എന്നാണ് അറിയാൻ കഴിയുന്ന…

Read More

കടയ്ക്കൽ മാർക്കറ്റിന് സമീപത്ത് നിന്ന് കഞ്ചാവ്‌പിടികൂടി

കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിൽ 1.451 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ മങ്കാട് ദേശത്ത് സച്ചിൻ നിവാസിൽ നിസാറുദ്ദീൻ മകൻ 31 വയസ്സുള്ള സച്ചിൻ എന്നയാളെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യ സമയങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത് കഴിഞ്ഞ കുറച്ചു നാളുകളായി സച്ചിനും സുഹൃത്തുക്കളും ചേർന്ന് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ…

Read More
error: Content is protected !!