Headlines

വർക്കലയിൽ ബലി തർപ്പണത്തിനിടെ അപകടം

വർക്കല പാപനാശത്ത് ബലി തർപ്പണത്തിനിടെ അപകടം. തിരമാലയിൽപെട്ട് അഞ്ച് പേർ കടലിൽ വീണു. കൂടെ ഉണ്ടായിരുന്നവരും വോളന്റിയർമാരും ലൈഫ് ഗാർഡും ചേർന്ന് കടലിൽ വീണവരെ രക്ഷപ്പെടുത്തി. ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം മുതൽ തീരത്ത് ശക്തമായ കടൽക്ഷോഭമുണ്ട്. ബലിമണ്ഡപത്തിന് സമീപം പ്രത്യേകമായി നിർമ്മിച്ച പന്തലിന്റെ തൂണുകളിൽ അടിഭാഗത്തെ മണൽ ശക്തമായ തിരയിൽ ഇളകിപ്പോയി .അപകട സാധ്യതയുള്ളതിനാൽ ആ പന്തൽ പിന്നീട് ഉപയോഗിച്ചില്ല.

Read More

കല്ലറ ഗ്രാമ പഞ്ചായത്ത്‌ ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ; വാർഡ് മെമ്പർക്ക് മൂന്ന് വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ഭവന നിർമാണപദ്ധതിയിൽ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമപഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പറും സിപിഎംകല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. ഷീലയെ ആണ് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം പിഴ ഈടാക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ മനോജ് വിധിച്ചത്. 2011-2012 കാലഘട്ടത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നു. 2011 ആഗസ്റ്റ് മൂന്നിന് വെള്ളം കുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ തീരുമാനി ക്കുകയും മിനിട്‌സ് ബുക്കിൽ…

Read More

ചിതറ കൊച്ചാലുംമൂട് ഇനി സ്വന്തമായി അംഗൻവാടി കെട്ടിടം ; കെട്ടിടത്തിന്റെ കല്ലിടിയിൽ നടന്നു

ചിതറ പഞ്ചായത്ത് രണ്ടാം വാർഡായ ചിതറ വാർഡിൽ പുതിയതായി നിർമിക്കാൻ പോകുന്ന അംഗൻവാടി കെട്ടിടത്തിന്റെ തറ കല്ലിടിയൽ നടന്നു. വർഷങ്ങളായി സ്വന്തമായി ഒരു കെട്ടിടമില്ലതെ വാടക കെട്ടിടത്തിൽ ആയിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. അതിനൊരു മോചനമായി കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ കല്ലിടിയിലിന്റെ ഉൽഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ലക്ഷ്‌മി പ്രസാദ് സ്വാഗതം പറഞ്ഞു. ചടയമംഗലം ബ്ലോക്ക്…

Read More

ചിതറയുമായി അത്രയും ആത്മബന്ധമുണ്ടായിരുന്നു സഖാവ് വി എസിന്

തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയിലെ പഞ്ചായത്തിൽ ഉൾപ്പെട്ട ചക്കമലയ്ക്ക് വി എസിനോടും അദ്ദേഹത്തിന് തിരിച്ചും പിരിക്കാനാകാത്ത ആത്മബന്ധമാണുള്ളത്. പുന്നപ്ര- വയലാർ സമരസേനാനികളെയും കുടുംബങ്ങളെയും ഇടം എന്ന നിലയിലാണ് ചക്കമലയുടെ പ്രാധാന്യം. 1946 ഒക്ടോബർ 24ന് പുന്നപ്രയിലും 27ന് വയലാറിലും ഉണ്ടായ രക്തച്ചൊരിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കായിരുന്നു കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചക്കമലയിൽ ഭൂമി അനുവദിച്ചത്. “റിസർവ് വനമായിരുന്ന ഇവിടുത്തെ 1200 ഏക്കറാണ് പുനരധിവാസത്തിനായി സർ ക്കാർ വിട്ടുകൊടുത്തത്. ഇ എം എസ് സർ ക്കാർ ഇതിനുവേണ്ട ആദ്യപദ്ധതി തയ്യാറാക്കി….

Read More

വി എസ്സിന്റെ മൃതദേഹം മറ്റന്നാൾ സംസ്കരിക്കും, ഇന്ന് രാത്രി തിരുവനന്തപുരത്ത് പൊതുദർശനം

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന കേരളത്തിന്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരിച്ചത് ഇന്ന് വൈകിട്ട് 3.20 ന്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന്…

Read More

അരിപ്പ സമരഭൂമിയിൽ  കുടിൽ കത്തി നശിച്ചു

അരിപ്പ സമരഭൂമിയിൽ താമസിക്കുന്ന രാജുവിന്റെ കുടിൽ കത്തി നശിച്ചു.അരിപ്പ സമരഭൂമിയിലെ കുടിൽ കത്തി നശിച്ചു കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അരിപ്പ ഭൂസമരത്തിലെ പ്രവർത്തകനും, സമരഭൂമിയിലെ നാലാം കൗണ്ടറിൽ താമസക്കാരനുമായ ആറ്റിങ്ങൽ സ്വദേശി രാജുവിന്റെ കുടിലും, വസ്ത്രങ്ങളും . വീട്ടുപകരണങ്ങളുമുൾപ്പെടെ പൂർണ്ണമായും കത്തി നശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം അടുപ്പിൽ നിന്നും തീ പ്ലാസ്റ്റിക് ഷീറ്റിലേക്ക് പടർന്നാണ് അപകടമുണ്ടായത്. വിട്ടുടമ കടയിൽ സാധനം വാങ്ങാൻ പുറത്തുപോയ സമയത്ത് തീപടർന്നതിനാൽ…

Read More

മടത്തറ അരിപ്പയ്ക്ക് സമീപം കാട്ട് പോത്ത്

മലയോര ഹൈവേയിൽ അരിപ്പയ്ക്ക് സമീപം കഴിഞ്ഞദിവസം പുലർച്ചെ 7 മണിയോടെ കാട്ടുപോത്ത്കൂട്ടം തെറ്റിഹൈവേപാതയിലൂടെ വിരണ്ടോടിയത് അതുവഴിയെത്തി യവാഹനയാത്രക്കാരെയും പ്രദേശവാസികളെയും ആശങ്ക യിലാക്കി. കാട്ടുപോത്ത്പ്രദേശവാസിയായ ഷാജിയുടെചായക്കടയ്ക്ക് സമീപത്തുകൂടി കടന്നുപോവുകയും, അദ്ദേഹത്തിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്നകാറിൽ ഇടിക്കുകയും ചെയ്തു. കൂടാതെ, സമീപത്തെ വീടുകളിൽനിന്നവരെ ഇടിക്കാൻ ഓടി ക്കുകയുംചെയ്തശേഷമാണ് കാട്ടുപോത്ത്കാട്ടിലേക്ക്മടങ്ങിയത്. സംഭവമറിഞ്ഞ് ശംഖിലി സെക്ഷൻ വനപാലകരും പഞ്ചായത്ത് അംഗം ജയസിംഗും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗങ്ങളിൽ കാട്ടുപോത്തുകൾ സ്ഥിരമായി കൂട്ടമായെത്താറുണ്ടെന്നും അതിന് അടിയന്തരമായി ശാശ്വതപരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് മുമ്പ് കൊല്ലായിൽ…

Read More

ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സതീഷ് ശങ്കറിന്റെ ഭാര്യയാണ് മരിച്ച അതുല്യ. ഇരുവരുടെയും മകൾ നാട്ടിൽ പഠിക്കുകയാണ്….

Read More

നെടുമങ്ങാട് പനയമുട്ടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19 വയസുകാരൻ മരിച്ചു

നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു.കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ…

Read More

GHSS കല്ലുവെട്ടാംക്കുഴി സ്കൂളിലും KSEB യുടെ അനാസ്ഥമൂലം ഏതു സമയത്തും അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്

GHSS കല്ലുവെട്ടാംക്കുഴി സ്കൂളിലും KSEB യുടെ അനാസ്ഥമൂലം ഏതു സമയത്തും അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്.സ്കൂളിന്റെ പുറകുവശത്തെ മതിലിന്റെ സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈൻ വളരെ ഏറെ അപകടാവസ്ഥയിലാണ്…. തൊട്ടടുത്ത സ്വാകാര്യാ വസ്തുവിൽ നിൽക്കുന്ന മാവിന്റെ ശിഖരങ്ങൾ പൂർണ്ണമായും സ്കൂളിന്റെ കെട്ടിടത്തിലേക്ക് ആണ് നിൽക്കുന്നത്.മാമ്പഴ സീസണൂകൾ ആരംഭിക്കുമ്പോൾ കൊതിയൂറും മാമ്പഴം പറിക്കാൻ കുട്ടികൾ മതിലിലേക്ക് കേറാറുണ്ട് ഭാഗ്യം കൊണ്ട് മാത്രമാണ് ഇത് വരെ അപകടം സംഭവിക്കാത്തത്. വൈദ്യുതി ലൈൻ ഈ മരത്തിൽ ഉരസിയാണ് ഇപ്പോഴും നിൽക്കുന്നത്….

Read More
error: Content is protected !!