Headlines

അഞ്ചൽ ഏരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി, ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം….

Read More

കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു

മനുഷ്യാ വന്യാ ജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി വന്യാ ജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായി നടത്തി വരുന്ന വിത്തൂട്ട് പദ്ധതി അഞ്ചൽ റേൻജ് ഫോറെസ്റ്റ് ഏഴംകുളം സ്റ്റേഷൻ പരിധിയിൽ പ്പെട്ട കല്ലുവെട്ടാംക്കുഴി വനമേഖലയിൽ വെച്ച് കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത്‌ അംഗം ഷീജറാഫി നിർവഹിച്ചു, ചടങ്ങിൽ ഏഴംകുളം ഡെപ്യൂട്ടി റേൻജ് ഫോറെസ്റ്റ്…

Read More

ചിതറ വളവുപച്ചയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞു വീണു

ചിതറ വളവുപച്ചയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞു വീണു. ഭാഗ്യം കൊണ്ടാണ് ആളപായം ഉണ്ടാകാത്തത്. തേക്ക് വിളയിൽ വീട്ടിൽ സൈനുദ്ധീന്റെ വീടിന്റെ ഭാഗമാണ് ഇടിഞ്ഞു വീണത് ബാക്കി ഉള്ള ഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴുമെന്ന നിലയിൽ ആണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ സൈനുദ്ധീനും ഭാര്യാ മാജിതയും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആണ് അപകടം ഉണ്ടായത്. ആദ്യം അടുക്കള ഭാഗത്തുള്ള ഭിത്തി ഇടിയുകയും…

Read More

ചിതറയിലെ തെരുവ് നായ പ്രശ്നം ; പരാതികളുടെ കൂമ്പാരം

ചിതറ പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ  പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.   ചിതറ ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പി റ്റി എ പ്രസിഡന്റ് എം എം റാഫി , മുൻ പഞ്ചായത്ത് അംഗം  റജില നൗഷാദ് , ചിറവൂർ ക്ഷേത്രം പ്രസിഡന്റ് വി എസ് രാജി ലാൽ ഉൾപ്പെടെ ഉള്ളവരും ജനകീയ സമിതി അംഗങ്ങളും പങ്കെടുത്തു ഈ വിഷയത്തിൽ ഉടൻ പരിഹാരം കാണാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി ജനകീയ സമിതി അറിയിച്ചു…

Read More

കടയ്ക്കലിൽ 20 വയസ്സുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ ആക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ

മൈനാഗപ്പള്ളി നല്ലേത്തറ കിഴക്കതിൽ വീട്ടിൽ 37 വയസ്സുള്ള അജാസ് ബഷീറാണ് പോലീസ് പിടിയിലായത്. കടക്കലിലെ ഒരു പ്രമുഖ തുണി വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വന്ന അജാസ് ബഷീർ തുണിയെടുക്കാൻ എത്തിയ 20 കാരിയുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നചിത്രവും വീഡിയോയും ആക്കിയ ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി സോഷ്യൽ മീഡിയ വഴി ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അല്ലെങ്കിൽ തനിക്ക് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. . എന്നാൽ…

Read More

രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കും

കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായ സന്മാർഗ്ഗദായിനി സ്മാരക വായനശാലയും DDRC ലാബും സംയുക്തമായി സംഘടിപ്പിക്കുന്ന രക്ത പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സന്മാർഗ്ഗദായിനി സുവർണ്ണ ജൂബിലി ഹാളിൽ നടക്കുന്നു.തൈറോയ്ഡ്, ഷുഗർ, 3 മാസത്തെ ഷുഗർ നിലവാര പരിശോധന, ലിപിഡ് പ്രൊഫയിൽ ടെസ്റ്റ് (രക്തത്തിലെ കൊളസ്‌ട്രോൾ പരിശോധന), ലിവർ ഫംഗ്ഷൻ ടെസ്റ്റ്, കിഡ്‌നി ഫംഗ്ഷൻ ടെസ്റ്റ്, യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, വൈറ്റമിൻ ഡി ടെസ്റ്റ് എന്നീ…

Read More

ഗോവിന്ദച്ചാമി പിടിയിൽ

ഗോവിന്ദച്ചാമിയെ തൂക്കിയെടുത്തത് ഉപേക്ഷിച്ച കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റില്‍ നിന്നും; ഷര്‍ട്ടിടാതെ പാന്റ് മാത്രം ധരിച്ച് കിണറ്റില്‍ ഒളിച്ച ചാമിയെ തൂക്കിയെടുത്തു നാട്ടുകാരും പോലീസും ചേര്‍ന്ന്; പ്രതിയെ പി കൊടുംകുറ്റവാളി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍…

Read More

സൗമിയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ…

Read More

ചിതറ പുതുശ്ശേരിയിൽ വീടിന് മുകളിലൂടെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു ; പല മേഖലകളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു

ചിതറ പുതുശ്ശേരിയിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. പുതുശ്ശേരി കാക്കാംകുന്ന് വൈഷ്ണവത്തിൽ വിഷ്ണു ചന്ദ്രന്റെ  വീട്ടിലേക്കാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. ഇന്ന് രാത്രി 8 മണിയോടെ വീശിയ കാറ്റിൽ വൻ മരം ഒടിഞ്ഞ് ഇലക്ട്രിക് കമ്പിയിൽ  വീഴുകയായിരുന്നു. തുടർന്ന് പോസ്റ്റ് വീട്ടിലേക്ക് മറിയുകയായിരുന്നു. വീടിന്റെ മുകളിൽ പോസ്റ്റ് ഒടിഞ്ഞു  തങ്ങി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു . ഈ പ്രദേശത്ത് വീശിയടിച്ച കാറ്റിൽ പല വീടുകളിലും നാശനഷ്ടം ഉണ്ടായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മഴയത്തും കാറ്റിലും…

Read More

ചിതറയിൽ വി എസ് അച്യുതാനന്ദൻ അനുസ്മരണ യോഗം നടന്നു

ചിതറ സഹകരണ ബാങ്ക് ഹാളിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം നടന്നു. ചിതറയിലെ പ്രമുഖ രാഷ്ട്രീയ,സാമൂഹിക നേതാക്കളും പൊതുജനങ്ങളും യോഗത്തിൽ പങ്കാളികളായി. അനുശോചനം രേഖപ്പെടുത്തി അനവധിയായ നേതാക്കൾ സംസാരിച്ചു. രാഷ്ട്രീയ കേരത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ് സംഭവിച്ചത് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു

Read More
error: Content is protected !!