ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷൻ വിഭജനം പൂർണ്ണമായും അശാസ്ത്രീയം : പരാതി നൽകി കുമ്മിൾ ഷമീർ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനുകളുടെ വിഭജനം പൂർണ്ണമായും അശാസ്ത്രീയം. പരാതിയുമായി യൂത്ത് കോൺഗ്രസ്‌ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത്‌ അംഗവും ആയ കുമ്മിൾ ഷമീർ. 15ഡിവിഷൻ ഉണ്ടായിരുന്ന ബ്ലോക്കിൽ പുതുതായി രണ്ട് ഡിവിഷൻ ആണ് കൂടുന്നത്. ചെറുവയ്ക്കൽ, ചിങ്ങേലി എന്നീ പേരുകളിൽ ആണ് ഡിവിഷനുകൾ രൂപീകരിച്ചിരിക്കാൻ കരട് തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യാനുപാതികമയോ സ്വാഭാവിക അതിർത്തികളോ പരിഗണിക്കാതെ രാഷ്ട്രീയ പ്രേരിതമായി തയ്യാറാക്കിയിരിക്കുന്ന കരട് വിജ്ഞാപന പ്രകാരം പല ഡിവിഷനുകളിലും ജനസംഖ്യയിൽ വലിയ അന്തരമാണുള്ളത്. ഡിവിഷനിൽ കൂട്ടി ചേർത്തിരിക്കുന്ന…

Read More

കടയ്ക്കൽ കുമ്മിളിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19 കാരൻ മരണപ്പെട്ടു

ചിതറ മതിര തൊട്ടുമുക്ക് അഭിജിത്ത് ഭവനിൽ 19 വയസ്സുള്ള അഭിജിത്താണ് മരണപ്പെട്ടത്. കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാരുമൊത്ത കുളിക്കാൻ ഇറങ്ങിയതാണു അഭിജിത്ത്. എന്നാൽ അഭിജിത്ത് കുളത്തിലെ ആഴത്തിൽ പെട്ടുപോവുകയായിരുന്നു നാട്ടുകാർ ഉടനെ അഭിജിത്തിനെ രക്ഷപ്പെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ ഉണ്ണികൃഷ്ണൻഅമ്മ ദീപസഹോദരി അപ്സര

Read More

ചിതറ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു

സംസ്ഥാനത്തെ റവന്യൂ ഭരണ സംവിധാനം പൂർണ്ണമായും ആധുനികവൽക്കരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. ചിതറ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻ്റ് റ്റു സ്റ്റേറ്റ് ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ് 2024-25 ൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം നടക്കുന്നത്. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്‌ടർ…

Read More

വാഹനാപകടത്തിൽ കടയ്ക്കൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കൊട്ടാരക്കര പൊലിക്കോട് കാറും, പിക്കപ്പും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. KIP 3rd ലെ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കടയ്ക്കൽ സ്വദേശി സാബു (52 വയസ്സ്) ആണ് മരിച്ചത്. ഇന്ന്‌ കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോഴാണ് കാർ പൊലിക്കോട് അനാട് വെച്ചു അപകടത്തിൽപ്പെട്ടത്.

Read More

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കുളത്തുപ്പുഴ : ആറ്റിനു കിഴക്കേക്കര സ്വദേശി യായ രേണുക (39)നെ ഭർത്താവ് സനുകുട്ടൻ സംശയരോഗത്താൽ കുത്തിക്കൊന്നത്. കഴുത്തിലും വയറ്റിലും കത്തി കൊണ്ട് കുത്തി കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രേണുകയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോകുന്ന വഴി മരണപ്പെട്ടു. മൃദദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

Read More

മടത്തറ മലയോരഹൈവേയിൽ വീണ്ടും വാഹനാപകടം

മലയോരഹൈവേ പാതയിൽ മടത്തറയ്ക്ക് സമീപം വീണ്ടും വാഹനാപകടം കഴിഞ്ഞ ആഴ്ച തമിഴ്നാട് തേനിയിൽ നിന്നും മാങ്ങയുമായി വന്ന ടെംബോവാൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് തേനി സ്വാദേശികളായ ഡ്രൈവർ പളനി( 38) സഹായി ,മുരുകൻ (42) എന്നിവർക്ക് പരിക്ക് പറ്റിയിരുന്നു . ഇപ്പൊ വീണ്ടും അതെ വളവിൽ ഇന്ന് പുലർച്ചെ തമിഴ്നാട് നിന്നും മാമ്പഴം കേറ്റിവന്ന പിക് അപ്പ്‌ വാഹനം മറിഞ്ഞു അപകടം ഉണ്ടായി. ഭാഗ്യത്തിനു താഴ്ച്ചയിലേക്ക് വാഹനം മറിഞ്ഞു പോയില്ല. പാതയ്ക്ക് സമീപം…

Read More

എം ഡി എം എയുമായി യുവാക്കള്‍ പിടിയിലായി

പരവൂര്‍ ഭൂതക്കുളം വേപ്പാലമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വര്‍ക്കല പാളയംകുന്ന് സ്വദേശിയായ രമ്യ ഭവനില്‍ 32 വയസ്സുള്ള സായികുമാറിനെ ഊന്നിന്‍മൂട് ജംഗ്ഷനില്‍ നിന്നും , പള്ളിക്കല്‍ തുമ്പോട് സ്വദേശിയായ പഴുവടി വിളയില്‍ വീട്ടില്‍ 35 വയസ്സുള്ള അജിത്തെന്ന പ്രതിയുടെ വീടിന് സമീപത്തു നിന്നുമാണ് ഇന്നലെ ഡാന്‍സാഫ് സംഘം പിടികൂടിയത്. പാളയംകുന്ന് സ്വദേശിയായ സായികുമാറിനെ കല്ലമ്പലം എസ് എച്ച് ഒ പ്രൈജു സ്ഥലത്തെത്തി പ്രതിയുടെ ദേഹ പരിശോധന നടത്തി MDMA(1 ഗ്രാം) കണ്ടെടുക്കുകയും പ്രതിയെ അയിരൂര്‍ പോലീസിനു കൈമാറുകയും ചെയ്തു….

Read More

ചിതറ എസ് എൻ എച്ച് എസ് എസ് ലെ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം

ചിതറ എസ് എൻ എച്ച് എസ് എസ് ലെ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം ( വരവേൽപ്പ് 2025) നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ സുഗന്ധം 2025,മെറിറ്റ് ഡേ എന്നീ പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ പി എൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീമതി ദീപ എ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം കൗൺസിലർ ശ്രീ പച്ചയിൽ…

Read More

കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക്  പരിക്ക്

കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ടോറസിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. പാലോണം സ്വദേശി 19 വയസ്സുള്ള സുബിൻ, ചായിക്കോട് സ്വദേശി ചന്തു എന്നിവർക്കാണ് പരിക്കേറ്റത്. സുബിന്റെ കാലിൽ ലോറി കയറി ഇറങ്ങി.സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ചന്തു കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. കടയ്ക്കൽ പാങ്ങലുകാട് അമ്പാടിമുക്കിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറിയെ മറികടക്കുന്നതിടയിലാണ് അപകടം.

Read More

കഞ്ചാവുമായി മടത്തറ സ്വദേശികളായ യുവാക്കൾ പിടിയിൽ

2 കിലോ കഞ്ചാവുമായി മടത്തറ സ്വദേശികളായ രണ്ടു യുവാക്കൾ കോയമ്പത്തൂരിൽ പിടിയിലായി. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മയക്കുമരുന്നും മറ്റു നിരോധിത ഉൽപ്പന്നങ്ങളും കടത്തുന്നത് തടയുന്നതിനായി റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ട്രെയിൻ നമ്പർ 22644 പാറ്റ്ന ഇ ആർ എക്സ്പ്രസിൽ നിന്ന് 2കിലോ കഞ്ചാവുമായി മടത്തറ കാരറ തടത്തിൽ വീട്ടിൽ ,കണ്ണനെന്നു വിളിക്കുന്ന അബീഷ് (32) തുമ്പമൺതൊടി അശ്വതി ഭവനിൽ  അശ്വിൻ(22) എന്നിവരെ NDPS 42 ആം വകുപ്പ് അനുസരിച്ച്…

Read More
error: Content is protected !!