കടയ്ക്കലിൽ 16 കാരിയെ കടന്നുപിടിച്ച കുളത്തൂപ്പുഴ സ്വദേശി പോലീസ് പിടിയിൽ

കടയ്ക്കുള്ളിൽ കയറി പതിനാറുകാരിയെ കടന്നു പിടിച്ച പ്രതി പിടിയിൽ. കുളത്തുപ്പുഴ മൈലമൂട് സ്വദേശി വിക്രമൻ (46) പിടിയിലായത്. ദിവസങ്ങൾക്ക് മുന്നേ കടയിൽ സാധനം വാങ്ങാനെത്തിയ പ്രതി കടയ്ക്കുള്ളിൽ കയറി പതിനാറു കാരിയെ കടന്ന് പിടിക്കുകയും പെൺക്കുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത കടയ്ക്കൽ പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ ഉൾപ്പെടെ യുള്ള വകുപ്പിൽ ചുമത്തി…

Read More

എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു; വിദ്യാർത്ഥിനി ജീവനൊടുക്കി

എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് -സൗമ്യ ദമ്പതികളുടെ മകൾ ആര്യനന്ദയാണ് മരിച്ചത്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പതിനാറുകാരിയായ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ചിതറ തലവരമ്പിൽ പ്ലാമൂട്ടിൽ വാഹനമിടിച്ച് വന്യജീവി ചത്തു

തലവരമ്പിൽ പ്ലാമൂട് പ്രദേശത്ത് ഒരു വന്യ ജീവി(മരപ്പട്ടി)വാഹനമിടിച്ച് ചത്തുവീണതായി സ്ഥലവാസികൾ റിപ്പോർട്ട് ചെയ്തു. അപ്പുപ്പൻപാറയിൽ ഖനന പ്രവർത്തനങ്ങൾ തീവ്രമാകുന്നതോടെ വന്യമൃഗങ്ങൾ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു

Read More

എസ് എസ് എൽ സി  പരീക്ഷ ഫലം ഇന്ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുക. വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in…

Read More

ചിതറയിൽ നായ് കുട്ടിയെ മോഷ്ടിച്ചു കൊണ്ട് പോയതായി പരാതി

ചിതറയിൽ നിന്നും നായകുട്ടി മോഷണം പോയി, ഈ രണ്ടു നായ്ക്കുട്ടികളിൽ ഒരെണ്ണത്തിനെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടുകൂടി വയലിക്കട ആയിരക്കുഴി വീടിൻറെ പരിസരത്തുനിന്ന് രണ്ടുപേർ ബൈക്കിൽ ചിതറ ഭാഗത്തേക്ക് എടുത്തുകൊണ്ടുപോയി എന്നറിയാൻ കഴിഞ്ഞു ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവുചെയ്ത് 9074905482 +91 90482 23811എന്ന നമ്പറുമായി കോൺടാക്ട് ചെയ്യുക മാക്സിമം ഷെയർ ചെയ്യുക

Read More

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം..എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്‌നീഷ്യൻ ഷോക്കേറ്റ് മരിച്ചു…

കിളിമാനൂരിൽ റാപ്പർ വേടൻ്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും

Read More

ഊന്നങ്കല്ലിൽ നടത്താനിരുന്ന വേടന്റെ പ്രോഗ്രാമിനിടയിൽ വൻ സംഘർഷം

ഊന്നങ്കല്ലിൽ നടത്താനിരുന്ന വേടന്റെ പ്രോഗ്രാമിനിടയിൽ സംഘർഷം. പോലീസിന് നേരെയും കല്ലേറ്. നാട്ടുകാർക്ക് പരിക്ക് പറ്റി എന്നാണ് അറിയാൻ കഴിയുന്നത്.പരിപാടി നിർത്തലാക്കി സംഘടകർ.

Read More

നിലമേലിൽ ഹെറോയിനും കഞ്ചാവും പിടികൂടി ചടയമംഗലം എക്സൈസ്

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നിലമേൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിലമേൽ ജംഗ്ഷന് സമീപം നിന്നും ഹെറോയിനും കഞ്ചാവും കൈവശം വെച്ച കുറ്റത്തിന് ആസാം സ്വദേശികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിൽ ആസം സംസ്ഥാനത്ത് സറുചല വില്ലേജിൽ നൂറുൾ അമീൻ മകൻ 27 വയസ്സുള്ള മുസമ്മിൽ ഹുസൈൻ, സറൂചല വില്ലേജിൽ മസറലി മകൻ 19 വയസ്സുള്ള അമീനുൾ ഹഖ് എന്നിവരാണ് അറസ്റ്റിലായത് ഇവരുടെ പക്കൽ നിന്നും 2.3 ഗ്രാം ഹെറോയിനും കഞ്ചാവും കണ്ടെടുത്തു. നിലമേലിലും,…

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടപ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ . കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ വിഷ്ണു ( 19 ) പിടിയിലായത്.2023 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയുംവിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ അനുനയിപ്പിച്ചു വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുഇതിനു പുറമെ കഴിഞ്ഞ നവംബർ മാസം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും ആളൊഴിഞ്ഞ മുറിയിൽ വച്ച് പെൺകുട്ടിയെ…

Read More

മോക്ഡ്രിൽ എന്താണ് ? എങ്ങനെ തയ്യാറാവണം

ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ കേരളത്തിൽ നാളെ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിർദ്ദേശം…

Read More
error: Content is protected !!