
എൽ പി എസ് ചക്ക മലയിൽ വാർഷികാഘോഷം
ചക്കമല: എൽ പി.എസ് ചക്ക മലയുടെ 46-ാം വാർഷികാഘോഷം ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് സോണി അദ്ധ്യക്ഷനായി.പ്രഥമാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു. ടോയ് ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ / നിർവ്വഹിച്ചു.കലാസന്ധ്യയുടെ ഉദ്ഘാടനം ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അബ്ദുൾ ഹമീദ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.എസ് ഷീന സ്മരണിക പ്രകാശിപ്പിച്ചു. വികസന കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാർ ഷിബുവും…