പതിനെട്ടുകാരി വിസ്മയ വൃക്ക മാറ്റി വയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

പതിനെട്ടുകാരി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. വെമ്പായം നെടുവേലി കിഴക്കേവിളയിൽ എം എസ് വിസ്മയയാണ് സഹായം തേടുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ പ്രവേശന പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി.   അടിയന്തരശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചാലേ ജീവൻ നില നിർത്താനായി സാധിക്കൂ.  അമ്മ ജയകുമാരി തന്റെ വൃക്കകളിൽ ഒന്ന് മകൾക്ക്…

Read More

ചിതറ സ്വദേശിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് രാജേന്ദ്രന്റെ മകൻ ആദർശ്  വാഹനാപകടത്തിൽ മരണപ്പെട്ടു

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് അന്തരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് ആദർശ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രാത്രി എട്ടരയോടെയാണ് അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്നു ആദർശ്. നിയന്ത്രണം വിട്ട കാർ എതിർ വശത്തൂകൂടെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്ത വീടിൻ്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിക്കിടന്ന ആദർശിനെ ഫയർഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശ് സംഭവ സ്ഥലത്തുവെച്ചു…

Read More

കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും ചിതറയിൽ സിപിഎം പ്രകടനം

ചിതറ: കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും കിഴക്കുംഭാഗത്ത് സിപിഎം പ്രകടനം നടന്നു. സിപിഎം ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. സിപിഎം നേതാക്കളായ വി. സുകു, ജെ. നജീബത്ത്, മുഹമ്മദ്‌ റാഫി, കെ. ഉഷ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Read More

ഭരതന്നൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ സെന്റർ ഉടമ പിടിയിൽ

കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

മലയാളഐക്യവേദിയുടെ 15 ആം വാർഷികസമ്മേളനം ചിതറയിൽ

മലയാളഐക്യവേദിയുടെ 15 ആം വാർഷികസമ്മേളനം ചിതറയിൽ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച നടന്ന വനിതാസെമിനാർ ഉദ്ഘാടനം ചെയ്തത് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ലതിക വിദ്യാധരനാണ്. ചിതറ ബ്ലോക്ക് മെമ്പർ കെ. ഉഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചിതറ പഞ്ചായത്ത്‌ വനിതാഐക്യവേദി സെക്രട്ടറി ബിന്ദു സുരേഷ്, കരകുളം ബാബു, വിജയശീലൻ, മിനികുമാരി, രാധാകൃഷ്ണൻ ആനപ്പാറ മുതലായവർ സംസാരിച്ചു.

Read More

ചക്കമല സ്കൂളിൽ മിഴിവ് 2025 പാട്ടും കഥയും

ചക്കമല സ്‌കൂളിൽ മിഴിവ് 2025 പാട്ടും കഥയും പരിപാടി റിട്ട. പ്രഥമാധ്യാപകൻ ബി.രാജു നയിച്ചു.പി.റ്റി.എ.പ്രസിഡൻ്റ് സോണി അദ്ധ്യക്ഷനായി.വാർഡ് മെമ്പർഷിബു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു. ബി.ആർ.സി.ട്രെയിനർ കിരൺ ആശംസ അറിയിച്ചു.അധ്യാപികമാരായ അഞ്ജലി ഗാനം ആലപിക്കുകയും ശ്യാമ നന്ദി പറയുകയും ചെയ്തു

Read More

കടയ്ക്കൽ ഇളമ്പഴന്നൂരിൽ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ചു

കടയ്ക്കൽ ഇളമ്പഴന്നൂർ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ചു.കുന്നുംപുറം ലൈലാമൻസിലിൽ തസ്സിനിക്കാണ് കുത്തേറ്റത്ഭർത്താവായ ഇടമുളക്കൽ AR മൻസിലിൽ റിയാസ്സാണ് കുത്തിയത് ഭാര്യ തസ്സിനിക്ക് കൈയ്ക്കും വയറിനുമാണ് കുത്തേറ്റത്തസ്സനിയുടെ വയറ്റിൽ ആഴത്തിലുളള പരിക്കേറ്റിട്ടുണ്ട്.മൂന്നുവർഷമായി ഭർത്താവ് റിയാസുമായി പിണങ്ങി തസ്സിനി സ്വന്തം വീട്ടിൽ വന്ന് നില്ക്കുകയാണ്. രാത്രി പത്തുമണിയോടെ തസ്സിനിയുടെ വീട്ടിലെത്തിയ റിയാസ് ഭാര്യയെ കുത്തുകയായിരുന്നുവരറ്റിൽ കുത്തേറ്റ തസ്സിനി രണ്ടാമത്തെ കുത്ത് കൈയ്യ് കൊണ്ട് തടയുകയും സമീപത്തുണ്ടായിരുന്ന തടി കഷ്ണം എടുത്ത് റിയസ്സിന്റെ തലക്കടിക്കുകയും ചെയ്തു.വിവരം അറിഞ്ഞെത്തിയ കടയ്ക്കൽ പോലീസ്രണ്ട് പേരെയും കടയ്ക്കൽ താലൂകാശുപത്രിയിലെത്തിക്കുകയും…

Read More

കുമ്മിൾ – ദർപ്പക്കാട് വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു.

കുമ്മിൾ – ദർപ്പക്കാട് വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു. കുമ്മിൾ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീ ഹുസൈൻ.എ.എം ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ബഹുമാന്യനായ KPCC ജനറൽ സെക്രട്ടറി ശ്രീ.M.M.നസീർ ഉൽഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ശ്രീ പി. ആർ സന്തോഷ്‌, വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് ചാക്കോ, മണ്ഡലം പ്രസിഡന്റ് ഷാനവാസ്‌ മുക്കുന്നം, കൊണ്ടോടി വാർഡ് മെമ്പർ ശ്രീ.കുമ്മിൾ ഷെമീർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ.അരുൺകുമാർ, വാർഡ് വൈസ് പ്രസിഡന്റ്…

Read More

കടയ്ക്കലിൽ ബസ്‌ഡ്രൈവർക്ക് വെട്ടേറ്റു

കടയ്ക്കലിൽ ബസ്‌ ഡ്രൈവറിന് വെട്ടേറ്റു . കടയ്ക്കൽ ആൽത്തറമൂട് സ്വദേശി രാജേഷ് (34)ആണ് വെട്ടേറ്റത് . ഇന്ന് രാത്രി 8.45 യോടെയാണ് സംഭവം. മടവൂർ സ്വദേശികളാണ് കടയ്ക്കൽ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അക്രമിച്ചത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിലുള്ള വിഷയം  കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയതാണ്. കൈക്കും തലയ്ക്കും പരിക്കേറ്റ രാജേഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ബഡ്ജറ്റില്‍ ചടയമംഗലത്തിന് 17 കോടി രൂപയുടെ വികസന പദ്ധതികള്‍; കടയ്ക്കൽ ചിതറ കുമ്മിൾ പഞ്ചായത്തിൽ വിവിധ പദ്ധതികൾ

ചടയമംഗലം നിയോജക മണ്ഡലത്തിന്‍റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ബഡ്ജറ്റില്‍ 17 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. റോഡു വികസനത്തിനായി 13.5 കോടി രൂപയും ചടയമംഗലം പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി 1.5 കോടി രൂപയും ചടയമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് 2 കോടി രൂപയുമാണ് അനുവദിക്കപ്പെട്ടത്. ചടയമംഗലം – പൂങ്കോട് – ഇടയ്ക്കോട് – വെട്ടുവഴി – കൈതോട് – വേയ്ക്കല്‍ റോഡ് ബി.എം ആന്‍റ് ബി.സി ചെയ്തു നവീകരിക്കുന്നതിന് 2 കോടി രൂപ,…

Read More
error: Content is protected !!