കാരേറ്റ് – കല്ലറ റോഡിൽ വീണ്ടും അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചു

അമിതവേഗതയിൽ എത്തിയ കാർ വളവിൽ നിയന്ത്രണം വിട്ട് മറ്റൊരു പിക്കപ്പിൽ ഇടിച്ച ശേഷം എതിരെ പോകുകയായിരുന്ന ബൈക്ക് യാത്രികരെ ഇടിച്ചിടുകയായിരുന്നു…അപകടത്തിൽ പൂർണമായി തകർന്ന ബൈക്കിനെ മീറ്ററുകളോളം വലിച്ച് നിരക്കിയ ശേഷം കാർ ഓടയിലേക്ക് ഇടിച്ചിറങ്ങി. ബൈക്ക് യാത്രികരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ യാത്രികർ മദ്യലഹരിയിലായിരുന്നെന്നും അപകടം നടന്നയുടനെ ഇവർ ഓടി രക്ഷപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു . കാറിൽ ഉപയോഗിച്ച് കൊണ്ടിരുന്ന മദ്യത്തിൻ്റെ കുപ്പിയുൾപ്പെടെ ലഹരി വസ്തുക്കൾ ബാക്കിയിരിപ്പുണ്ട്

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മർദിച്ചതിനെ തുടർന്ന് NGO ജീവനക്കാർ പ്രതിഷേധത്തിൽ.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മർദിച്ചതിനെ തുടർന്ന് NGO ജീവനക്കാർ പ്രതിഷേധത്തിൽ. NGO ജില്ലാ സെക്രട്ടറിയേറ്റ് അംഗം SRസോണി ഉത്ഘാടനം ചെയ്തു. പ്രതിഷേധപ്രകടനം ഠൗൺ ചുറ്റി ആശുപത്രിയിൽ അവസാനിച്ചു. NGO യൂണിയൻ ഏരിയാ പ്രസിഡൻ്റ് സുദേവ്, സെക്രട്ടറി ജോർജ്ജ്, ജോയിൻ്റ് സെക്രട്ടറി സാബു ,സ്റ്റാഫ് സെക്രട്ടറി സിനി, ഗിരിജ,മീനു എന്നിവർ നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം നാല്  മണിയോടെയായിരുന്നു സംഭവം നടന്നത്. കടയ്ക്കൽ കോട്ടപ്പുറം സ്വദേശി ആദർശ് മോഹൻ 35 ആണ് മർദ്ദിച്ചത് . മദ്യപിച്ച്…

Read More

വിതുരയിൽ കാട്ടുപോത്ത് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു യുവാക്കൾക്ക് പരിക്ക്

വിതുരയിൽ റോഡിലേക്കു പാഞ്ഞു കയറിയ കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് തെറിച്ചുവീണ് യുവാക്കൾക്ക് പരുക്ക്. മേമല മാങ്കാല സ്വദേശികളായ രാകേഷ്, വിനോദ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ വിതുര– പേപ്പാറ റോഡിൽ മാങ്കാലയ്ക്ക് സമീപം ആയിരുന്നു സംഭവം. കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. പരുക്ക് ഗുരുതരമല്ല. ഇരുവരും വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വന്യമൃഗശല്യം രൂക്ഷമായ മേഖലയിലാണ് സംഭവം. നവംബറിലും സമാനമായ സംഭവത്തിൽ ഇരുചക്ര വാഹന യാത്രക്കാരനു പരുക്കേറ്റിരുന്നു.

Read More

നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

കിളിമാനൂർ നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പടെയാണ് പ്രതികൾ. പലസമയങ്ങളിലായാണ് കുട്ടി പീഡനത്തിരയായത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.

Read More

കോട്ടുക്കൽ വയലാ സ്കൂളിൽ ബസ്സിൽ നിന്നിറങ്ങവെ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടംകൂടി ആക്രമിച്ചു

വയല വി വി എം ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെയാണ് പ്ലസ് വിദ്യാർത്ഥികൾ കൂട്ടം കൂടി ആക്രമിച്ചത് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണ്സംഭവം. പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നിലനിന്നു വരികയായിരുന്നു. മുൻപ് പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂളിൽ ധരിച്ചു കൊണ്ട്വരുന്ന ഉടുപ്പിന്റെ കൈയുടെ വണ്ണം കൂട്ടിക്കൊണ്ട് വന്നത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യംചെയ്തതായും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും പോലീസിൽ കേസ്…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം . കടയ്ക്കൽ കോട്ടപ്പുറം സ്വദേശി ആദർശ് മോഹൻ 35 ആണ് മർദ്ദിച്ചത് . മദ്യപിച്ച് മറ്റൊരു സംഘർഷം ഉണ്ടാക്കി പരിക്കേറ്റു വന്നയാളാണ് ആദർശ് എന്ന് ഹോസ്പിറ്റൽ അധികൃതർ പറയുന്നു . തുടർന്ന് നേഴ്സിംഗ് അസിസ്റ്റന്റ് ആയ കബീർ ഡോക്ടറുടെ നിർദ്ദേശത്തോടെ മരുന്ന് വച്ചു മുറുവിൽ ഡ്രെസ്സ് ചെയ്തു വിട്ടതിന് പിന്നെലെ വീണ്ടും അതിക്രമിച്ചു കയറി നേഴ്സിംഗ് അസിസ്റ്റന്റിനെയും ഡോക്ടർ മാരെയും അസഭ്യം…

Read More

കൊട്ടാരക്കരയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം:ബൈക്ക് യാത്രികൻ മരണപെട്ടു.

കൊട്ടാരക്കര വെട്ടിക്കവല സദാനന്ദപുരം എം സി റോഡിൽ കക്കാട് ജംഗ്ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ കൊല്ലം പട്ടത്താനം മുരളി നിവാസിൽ സുജനൻ റ്റി മരണപെട്ടു. കഴിഞ്ഞദിവസം 4.30 യോട് കൂടിയായിരുന്നു അപകടം ഉണ്ടായത്.എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം ബൈക്ക് യാത്രകിൻ്റെ കാലറ്റു പോവുകയായിരുന്നു. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ഹോസ്‌പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷാ സമയത്തില്‍ മാറ്റം

പ്ലസ് വണ്‍ പൊതു പരീക്ഷയില്‍ മാര്‍ച്ച് 29നു നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതല്‍ 12.15 വരെയായി പുനഃക്രമീകരിച്ച് സര്‍ക്കുലര്‍ ഇറങ്ങി. പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് 29നാണ്.പുതുക്കിയ സമയം എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോര്‍ഡുകളില്‍ അവ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Read More

ഭർത്താവ് വിദേശത്ത്;  സ്വകാര്യ നഴ്സ‌ിങ് കോളജ് വിദ്യാർദ്ധിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ബിച്ചാരക്കടവ് സ്വദേശികളായ സുനിൽ-ഗീത ദമ്പതികളുടെ മകളാണ്. നിഖിതയുടെ ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിനുള്ളിലാണ് നിഖില ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയെ വൈശാഖ് വിവാഹം കഴിച്ചത്. വൈശാഖ് വിദേശത്താണ്. തളിപ്പറമ്പിലെ സ്വകാര്യ നഴ്സ‌ിങ് കോളജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. ബന്ധുക്കളുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത യത്തീംഖാനയിലെ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത യത്തീംഖാനയിലെ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ 13 വയസ്സുള്ള  കല്ലമ്പലത്തെ പ്രമുഖ യത്തീംഖാനയിലെ വിദ്യാർത്ഥിയായ  ആൺകുട്ടിയെയാണ് അറബി കോളേജിലെ വിദ്യാർത്ഥികൾ ലൈംഗികമായി  പീഡിപ്പിച്ചത്. കല്ലമ്പലം പോലീസിൽ കുട്ടിയുടെ മാതാപിതാക്കൾ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരേയും അറസ്റ്റ് ചെയ്തത്.

Read More
error: Content is protected !!