അക്ഷരം ഗ്രന്ഥശാല കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ശീലാസ്ഥാപനം നടന്നു.
ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ആലംകോട് അക്ഷരം ഗ്രന്ഥശാല &വായന ശാലയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ശിലാസ്ഥാപനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ഇട്ടിവാ ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ. എ.നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ. അഡ്വ. സാം കെ.ഡാനിയൽ നിർവ്വഹിച്ചു. അക്ഷരം ഗ്രന്ഥശാല സെക്രട്ടറി ശ്രീമതി ജെ. അംബിക കുമാരി അമ്മ സ്വാഗതം ആശംസിച്ചു. തുടർന്ന് ഗ്രന്ഥശാലയുടെ പ്രസിഡന്റ് ശ്രീ. എ. കെ….


