പെട്രോളുമായി 110 കെവി വൈദ്യുതി ടവറിൽ യുവാവ്; ‘പറഞ്ഞ പെൺകുട്ടിയെ’ സ്ഥലത്തെത്തിച്ച് പൊലീസ്

പെട്രോൾ കുപ്പിയുമായി 110 കെവി വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇന്നലെ രാത്രി 9.30 ന് അടൂരായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്നായിരുന്നു യുവാവിൻ്റെ നിലപാട്. മാലക്കോട് പറക്കോട് വീട്ടിൽ രതീഷ് ദിവാകരൻ (39) ആണ് ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ രതീഷ് പറഞ്ഞ പെൺകുട്ടിയെ പോലീസ് സ്ഥലത്തെത്തിച്ച ശേഷമാണ് രതീഷ് താഴെയിറങ്ങാൻ സമ്മതിച്ചത്. പിന്നാലെ അഗ്നിരക്ഷാ സേനയുടെയും…

Read More

കടയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ യുവാവ്  മരണപ്പെട്ടു

കടയ്ക്കലിൽ നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്ന 53 കാരൻ മരണപ്പെട്ടു. കടയ്ക്കൽ കാഞ്ഞിരത്തുമ്മൂട് ഐയിരക്കുഴി സഫീ മൻസിലിൽ 53 വയസ്സുള്ള സഫിയുദീൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽഇരിക്കെ മരണപ്പെട്ടത്. ഈ കഴിഞ്ഞ ഇരുപതാം തീയതി ഉച്ചയോടുകൂടികടക്കൽ പാറക്കാടു വച്ച് നിയന്ത്രണം വിട്ടു ബൈക്ക് റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു അപകടത്തിൽ പെടുകയായിരുന്നു.

Read More

വർക്കലയിൽ പൂജാരിമാർ മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കം; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശിയായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുൺ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു. കനത്ത ചൂടായതിനാൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതൽ സജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലായി…

Read More

സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ;

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ​ഗൂ​ഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ​ഗൂ​ഗിൾ പേ ഇപ്പോൾ‌ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ​ഗൂ​ഗിളിന്റെ തീരുമാനം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ….

Read More

കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണം, ജീവ ഭീതിയിൽ നാട്ടുകാർ.

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്.കുളത്തൂപ്പുഴ രണ്ടാമൽ സ്വദേശി സനലിനെയാണ് കാട്ടാന ആക്രമിച്ചത്.മരപ്പണി തൊഴിലാളിയായിരുന്ന സനൽ പുലർച്ചെ  ആറ് മണിക്ക് വീട്ടിൽ നിന്നും ജോലിക്ക് പോകും വഴി ആമക്കുളത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.സനലിനെ നാട്ടുകാർ പുനലൂർ ആശുപത്രിയിൽ എത്തിച്ചു. കൊല്ലം കുളത്തുപ്പുഴയിൽ ജനവാസ മേഖലയിൽ വന്യജീവികളുടെ അക്രമം പതിവായതോടെ ജനങ്ങൾ ഭീതിയിലായി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിയ്ക്കാൻ പി.എസ് സുപാൽ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read More

കുളിമുറിയിൽ പെൻ ക്യാമറ വെച്ചു, ക്യാമറ നിലത്തുവീണതോടെ കേസായി; ഒടുവിൽ പിടിയിലായത് പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന്

പത്തനംതിട്ട, തിരുവല്ലയിൽ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ പ്ലംബിഗ് ജോലികള്‍ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകർത്തിയത്. രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രിനു ഒടുവിൽ പിടിയിലായതാവട്ടെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും. ഡിസംബ‍ർ 16നാണ് അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വെച്ചതിന് പ്രിനുവിനെതിരെ പരാതി ലഭിച്ചത്. വീട്ടുകാർ ബാത്ത്റൂമിൽ പോകുന്ന സമയത്തിന് മുമ്പ് ക്യാമറ…

Read More

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ഹൃദയാഘാതം മൂലം മരിച്ചു; ഫെബ്രുവരി 13ന് ശേഷം മരിച്ചത് 5 കര്‍ഷകര്‍.

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ അമര്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ ദര്‍ശന്‍ സിംഗാണ് മരിച്ചത്. 62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫെബ്രുവരി 13 മുതല്‍ ഇദ്ദേഹം ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ചുവരികയായിരുന്നു. (After Shubhkaran Singh another farmer dies during ongoing farmers’ protest) ഏകദേശം 8 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്ന ദര്‍ശന്‍ സിംഗിന് 8 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഇദ്ദേഹത്തിന്റെ മകന്റെ…

Read More

ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മീൻകുഴി സ്വദേശി ബിനുവിനെയാണ് പൊലീസ് പിടികൂടിയത്. ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. വിദ്യാർത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർത്ഥിനി സ്ക്കൂളിൽ കൗൺസിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചു. പ്രതിയെ ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.

Read More

കൊട്ടാരക്കരയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കൊല്ലം കൊട്ടാരക്കര പുലമണിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ തൃക്കണ്ണമംഗല്‍ സ്വദേശി ദീപു എന്ന് വിളിക്കുന്ന ഗിരീഷ് കുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയായിരുന്നു അപകടം. സ്ഥലത്ത് വച്ച് തന്നെ ഗിരീഷ് മരിച്ചു. കരിക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Read More
error: Content is protected !!