തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല: യുവാവിനെ ഭാര്യ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീൺ (25) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഷർമി എന്ന അന്യജാതിക്കാരി യുവതിയെ പ്രവീൺ വിവാഹം ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ഇതേതുടർന്ന് പ്രവീണിന് ഷർമിയുടെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഷർമിയുടെ മൂത്ത സഹോദരൻ ദിനേശും മറ്റ് മൂന്ന് പേരും ചേർന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന്…

Read More

സമൂഹമാധ്യമ പ്രചാരണം തെറ്റ്, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാർത്താസമ്മേളനത്തിലൂടെ മാത്രം- കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്. ലോക്സ‌ഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സിൽ…

Read More

മന്ത്രി ഇടപെട്ടു; ചിതറയിലെ കിണറ്റിൽ വീണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഷാഡോ കുതിരയ്ക്ക് അടിയന്തിര ശസ്ത്രക്രിയ.

കൊല്ലം ചിതറയിൽ കിണറ്റിൽ വീണതിനെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷാഡോ എന്ന് പേരുള്ള കുതിരയ്ക്ക് മന്ത്രി ചിഞ്ചു റാണിയുടെ ഇടപെടൽ മൂലം അടിയന്തര ശാസ്ത്രക്രിയ നടത്തി.ഒരു മാസം മുമ്പാണ് കുതിരയെ ചിതറയിലെ കിണറ്റിൽ നിന്ന് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ചിതറ അമാനി മൻസിലിൽ ഫാസിലുദീന്റെ കുതിരയാണ് ഷാഡോ. രണ്ടര വയസ് മാത്രം പ്രായമുള്ള ഷാഡോയുടെ ആരോഗ്യനിലയെ കുറിച്ച് പൊതുപരിപാടിൽ എത്തിയ മന്ത്രിയോട് ഫാസിലുദീൻ സംസാരിക്കുകയും, ചിഞ്ചുറാണി അടിയന്തര ഇടപെടലിന് ജില്ലാ വെറ്റിനറി കേന്ദ്രം ചീഫ് വെറ്റിനറി…

Read More

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിൽ ഹാജരായി; തൃശൂർ സ്വദേശികളായ 2 പേർ പിടിയിൽ

തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ…

Read More

ശ്രദ്ധക്ക്, പാർവതി, 15 വയസ്, പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്, കണ്ടാൽ ഉടൻ അറിയിക്കുക

തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ പേര് പാർവതി എന്നാണെന്നും 15 വയസ് പ്രായമാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നും കൊണ്ടുപോയതെന്നാണ് വിവരം. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്നും സൂചനയുണ്ട്….

Read More

കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി; 13 പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട അടൂർ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി. ബസിലുണ്ടായിരുന്ന 13 പേർക്ക് പരിക്കേറ്റു. ചേന്നംമ്പള്ളി വായനശാലക്ക് സമീപം 3.30 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.

Read More

ആറ്റുകാല്‍ പൊങ്കാല: 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു; പൊങ്കാല ദിവസം വിപുലമായ ആരോഗ്യ സേവനങ്ങള്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി…

Read More

യു പിയിൽ കുളത്തിലേക്ക് വാഹനം മറിഞ്ഞ് 15 പേർ മരിച്ചു

ഉത്തർപ്രദേശിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ തീർഥാടകർസഞ്ചാരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു. ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുകയും ചെയ്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകന് ചിതറയിലും സ്ഥാപനം

വീട്ടിൽ നടന്ന പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകന്റെ അറസ്റ്റ് രേഖപെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെ നാളെ വൈകിട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഇരുപ്രതികളും ഉച്ചമുതൽ നേമം പൊലീസ് സ്റ്റേഷനിലുണ്ട്. ശിഹാബുദ്ദീനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കുന്നതിനിടെ നാടകീയ സംഭവങ്ങളാണ് സ്റ്റേഷനിലുണ്ടായത്. സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. പൊലീസുകാർ നയാസിനെ പിടിച്ചതിനാൽ ശിഹാബുദ്ദീനെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയില്ല….

Read More

വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം;അഞ്ചു വയസുകാരി മരണപ്പെട്ടു.

ദുബൈയിൽ വച്ചുണ്ടായ റോഡപകടത്തിൽ. വിദ്യാർത്ഥിനി നയോമി മരണ പെട്ടു. അടൂർ മണക്കാല സ്വദേശിയും, എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനുമായ ജോബിൻ ബാബുവിന്റെയും സോബിൻ ജോബിന്റെയും മകൾ, ഷാർജ ഇന്ത്യൻ സ്‌കൂൾ, കെ ജി വൺ വിദ്യാർഥിനിയായ നയോമി മോൾ (5 വയസ്സ്) ഫെബ്രുവരി 23 വെള്ളിയാഴ്ച്ച ഉണ്ടായ റോഡപകടത്തെ തുടർന്ന് മരണപ്പെട്ടു.ഇവർ കുടുംബമായി നാട്ടിൽ പോയി മടങ്ങി വന്ന് ദുബായ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ റാഷിദിയയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.       …

Read More
error: Content is protected !!