പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയയെന്ന പരാതി; പഞ്ചായത്ത് മെമ്പർ പിടിയിൽ

കൊറ്റങ്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗം ടി.എസ്. മണിവര്‍ണ്ണനാണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ട് പോയതായി കണ്ടെത്തി. തുടർന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മണിവർണനെ ജാമ്യത്തിൽ വിട്ടു. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ നാടക അധ്യാപകനായിരുന്നു മണിവർണൻ

Read More

കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം

കെഎസ്എഫ്ഇ ഓഫിസിൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്‍റ് മായാദേവിയെയാണ് വെട്ടിയത്. ആലപ്പുഴ ജില്ലയിലെ കളർകോട് ശാഖയിലാണ് സംഭവം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാറാണ് ആക്രമിച്ചത്. ഉച്ചക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാർ ഉടൻ പ്രതിയെ പിടിച്ചുമാറ്റി.

Read More

അഞ്ചലിൽ വീട്ടമ്മയും ആൺ സുഹൃത്തും തീ കൊളുത്തി മരിച്ച നിലയിൽ

അഞ്ചൽ തടിക്കാട്ടിൽ വീട്ടമ്മയും വിവാഹിതനായ സുഹൃത്തും തീ കൊളുത്തി മരിച്ച നിലയിൽ. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്. പണം ഇടപാടാണ് സംഭവത്തിന് പിന്നിൽ എന്നും പറയുന്നു. തടിക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. കുട്ടികളെ പുറത്തേക്ക് തള്ളിമാറ്റി കതക് ലോക്ക് ചെയ്തതിനുശേഷം ബിജു പെട്രോൾ ഒഴിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.. ഫിംഗർ പ്രിന്റ് വിദഗ്ധരും കൂടുതൽ പോലീസും സ്ഥലത്തെത്തി സ്ഥിതി വിവരങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ കൃത്യമായ…

Read More

6 വയസ്സുകാരി തനിച്ച്, ഭാഷ മനസ്സിലാകുന്നില്ല; കുമളിക്ക് സമീപം ഇതര സംസ്ഥാന പെൺകുട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ

കുമളി ഇടുക്കി കുമളിക്ക് സമീപം പത്തുമുറിയിൽ ആറു വയസ്സുള്ള ഇതര സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പത്തുമുറി ഭാഗത്ത് അലഞ്ഞു തിരിയുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ കാര്യം അന്വേഷിച്ചെങ്കിലും കുട്ടി സംസാരിച്ച ഭാഷ മനസ്സിലാക്കാനായില്ല. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇവിടെ നിന്നുള്ള നിർദേശ പ്രകാരം കുമളി പൊലീസെത്തി കുട്ടിയെ ഏറ്റെടുത്തു. വൈദ്യ പരിശോധനക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റി….

Read More

ആരും കൊതിക്കും ഗ്ലോബൽ എക്സലൻസ് അവാർഡ് ഇനി തലസ്ഥാനത്തിരിക്കും! തിരുവനന്തപുരം ലുലു മാളിന് അഭിമാനിക്കാം

തിരുവനന്തപുരം മൂന്നാം വയസ്സിലേക്ക് ചുവടുവെച്ച ലുലു മാളിന് ഇരട്ടിമധുരമായി പുരസ്കാര നേട്ടങ്ങള്‍. ഒരു മാസത്തിനിടെ രണ്ട് പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയത്. ഈ.കെ.എൽ .- അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡും, മുപ്പത്തിയൊന്നാമത് വേള്‍ഡ് ബ്രാന്‍ഡ് കോണ്‍ഗ്രസിലെ ഗ്ലോബല്‍ ബ്രാന്‍ഡ് എക്സലന്‍സ് അവാര്‍ഡും മാളിന് ലഭിച്ചു. തിരുവനന്തപുരം നഗരപരിധിയില്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതാണ് മാളിനെ അവാര്‍ഡിനര്‍ഹമാക്കിയത്. സൂര്യ കാന്തി  റിന്യൂവബിൾ എനർജി എക്സ്പോയുടെ ഭാഗമായി നടന്ന ചടങ്ങില്‍ അനെര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി…

Read More

ചുമയുടെ മരുന്നാണെന്ന് കരുതി പശുവിനുള്ള മരുന്ന് മാറിക്കഴിച്ചു വയോധികന് ദാരുണാന്ത്യം

പാലക്കാട് പശുവിന് കൊടുക്കാനുള്ള മരുന്ന് മാറിക്കഴിച്ച വയോധികൻ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ(57) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്നു കരുതി കുടിക്കുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളാവുകയും ഞായറാഴ്ച രാത്രി അന്ത്യം സംഭവിക്കുകയുമായിരുന്നു.

Read More

കായംകുളത്ത് മകൻ അമ്മയെ മർദിച്ചുകൊന്നു

കായംകുളത്ത് മകൻ അമ്മയെ മർദിച്ചുകൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകൻ ബ്രഹ്‌മദേവനെ (43) പൊലീസ് കസ്‌റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂർ, പുതിയകാവിൽ വയോധിക വെന്ത് മരിച്ചു

പോളച്ചിറ സ്വദേശി 80 വയസ്സുള്ള സുമതിയെയാണ് ഇന്ന് വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ തീപിടിച്ചു മരിച്ച നിലയിൽ കാണപ്പെട്ടത്.റിട്ടയേഡ് ടീച്ചർ ആയിരുന്നു. ഇന്ന് ഉച്ചയോടെ സുമതിയുടെ വീട്ടുവളപ്പിൽ കരിയിലകൾ തീ ഇട്ടിരുന്നതായി നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കരിയിലകൾ തീ ഇടുന്നതിനിടയിൽദേഹത്ത് തീ പടർന്നതാണ് മരണകാരണമായതെന്നാണ്പ്രാഥമിക വിവരം. കിളിമാനൂർ പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.(Six-Plus Age Admission for 1st grade students) 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ…

Read More

ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനേ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞു. രാവിലെ റോഡിൽ…

Read More
error: Content is protected !!