കഴിഞ്ഞ ദിവസം അഞ്ചലിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരണപ്പെട്ടു.

കഴിഞ്ഞ ദിവസം അഞ്ചലിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരണപ്പെട്ടു.അഞ്ചൽ കുരിയക്കോണതായിരുന്നു കത്തിക്കുത്ത് നടന്നത്. മൂന്ന് പേർക്ക് കുത്ത് ഏൽക്കുകയും മൂവരെയും അഞ്ചലിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് ഉണ്ടാവുകയും. അതിൽ ഏകദേശം 62 വയസ് വരുന്ന കുരിയക്കോണം സ്വദേശി ബാസിയാണ് മരണപ്പെട്ടത്.

Read More

കിളിമാനൂർ കടലുകാണിപാറയുടെ മുകളിൽ നിന്ന് തഴേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്

വിനോദ സഞ്ചാര കേന്ദ്രമായ പുളിമാത്ത് കടലുകാണിപാറ യുടെ മുകളിൽ നിന്ന് തഴേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്. പാലോട് സ്വദേശി ബോവസ് (32)നാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം നടന്നത്.ഏകദേശം 60 അടി പൊക്കത്തിൽ നിന്നുമാണ് യുവാവ് താഴേക്ക് വീണത്.സുഹൃത്തിനൊപ്പം ഉല്ലാസത്തിന് എത്തിയതായിരുന്നു യുവാവ്. പാറമുകളിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെ കാൽതെന്നി താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ 108 ആംബുലൻസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു

പള്ളുരുത്തിയിലുണ്ടായ സംഘ‍‍ര്‍ഷത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.

Read More

കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവംജോലി ലഭിക്കാത്തതിലുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയെന്ന് സൂചന.ഇന്നലെ വൈകുന്നേരമാണ് മടവൂർ കക്കോട് സുജിത്ത് ഭവനിൽ തുളസി-സുനിത ദമ്പതിമാരുടെ മകൻ സുജിത്ത് (26) നെ മടവൂർ കക്കോടുള്ള പാറക്കുളത്തി ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത്എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെത്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സുജിത്ത്പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽസുജിത്തിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പാറക്കുളത്തിൽമൃതദേഹം…

Read More

അഞ്ചലിൽ സംഘർഷം മൂന്ന് പേർക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

അഞ്ചൽ കൊച്ചു കുരുവികോണത്ത് വിവറേജ് പ്രവർത്തിക്കുന്ന ബിൽഡിംഗ് സെക്യൂരിറ്റി ഉൾപ്പെടെ മൂന്ന് പേർക്കാണ് കുത്തേറ്റത്. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് അറിയാൻ കഴിയുന്നത്. ബിൽഡിംഗ് സെക്യൂരിറ്റി ഭാസി ഇയാളുടെ മകൻ മനോജ് സുഹൃത്ത് വിഷ്ണു എന്നിവർക്കാണ് കുത്തേറ്റത്. കുത്തിയത് ആരെന്നുള്ള വിവരം ലഭ്യമല്ല. ഇവർ മൂന്ന് പേരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കയർഭൂ വസ്ത്രം  ചെയ്ത  ചിതറ ഗ്രാമപ്പഞ്ചായത്തിന് അവാർഡ് ലഭിച്ചു

കയർ കോർപ്പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കയർ ഭൂവസ്ത്ര വിതാന പദ്ധതിജില്ലാ തല ഏകദിന സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗോപൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കയർ ഭൂ വസ്ത്രം വിരിച്ച അഞ്ചൽ ബ്ലോക്കിലെ ഏരൂർ ഗ്രാമ പഞ്ചായത്തിനും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തുകൾക്കും പുരസ്‌കാരം നൽകി . ചടയമംഗലം ബ്ലോക്കിൽ ഏറ്റവുമധികം കയർ ഭൂ വസ്ത്രം ഉപയോഗിച്ച്…

Read More

ടിപി വധക്കേസിൽ പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി

ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം വരെ തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയര്‍ത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. പുതുതായി കൊലപാതക ഗൂഡാലോനചയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി…

Read More

തൊളിക്കുഴിയിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൊളിക്കുഴിയിൽ മരം ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു. തൻസീർ (37) ആണ് മരണപ്പെട്ടത്. മരം മുറിക്കുന്നതിനിടയിൽ മുറിച്ചു വയ്ച്ചിരുന്ന തടി കാറ്റടിച്ച് മറ്റൊരു മരത്തിൽ തട്ടി തൻസീറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഹോസ്പിറ്റലിലേക്ക് പോകും വഴി പാതിവഴിക്ക് തൻസീർ മരണപ്പെട്ടു മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 0

Read More

അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിൻ്റെ (31) വലതു…

Read More

കുളത്തുപ്പുഴയിൽ കാട്ടാന ആക്രമണം

കുളത്തൂപ്പുഴയില്‍ ആന ഓടിച്ചു.യുവാവിന് പരിക്ക്.അഞ്ചല്‍ -കുളത്തൂപ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.കുളത്തൂപ്പുഴ പെരിവഴിക്കാലയില്‍ ശ്യാമിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്.കഴിഞ്ഞ ദിവസം വൈകിട്ടോടെ ജോലികഴിഞ്ഞ് വരികയായിരുന്ന ശ്യാമിനെ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒറ്റയാന്‍ അക്രമിക്കുകയായിരുന്നു.ആനയെ അടുത്തു കണ്ട ശ്യാം ഓടുകയും ആന പിന്തുടരുകയുമായിരുന്നു.ഓടി മറിഞ്ഞു വീണ ശ്യാമിന്റെ ബോധം പോയി.ആന താഴെയും ശ്യാം അടുത്തു തന്നെ ഉയരത്തിലുമായതിനാല്‍ അക്രമം പിന്നീടുണ്ടായില്ല.വീഴ്ചയില്‍ പരിക്കേറ്റ ശ്യാമിനെ അതുവഴി വന്ന ഓട്ടോറിഷാ ഡ്രൈവര്‍ ആണ് കുളത്തൂപ്പുഴ പിഎച്ച് സിയിലെത്തിച്ചത്.തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പരിശോധനകള്‍ക്കായെത്തിച്ചു.അടുത്ത…

Read More
error: Content is protected !!