ചിതറ പേഴുംമൂട് നിന്നും വാഹനത്തിൻ്റെ പാഴ്സുകൾ മോഷണം നടത്തിയ നാല് പേർ പിടിയിൽ

ചിതറ പേഴുംമൂട് പള്ളിയ്ക്ക് സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും മാണ് പ്രതികൾ വാഹനത്തിൻ്റെ പാഴ്സുകൾ മോഷണം നടത്തിയത്. സംഭവത്തിൽ പ്രതികളായ സനൽ കുമാർ(36) ബൈജു (39) രാഹുൽ (28) സൈമൺ (42) എന്നുവരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തതു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Read More

ഇലവുപാലം പടക്കശാലകളില്‍ നിന്ന് അനധികൃത സ്ഫോടകവസ്തുക്കള്‍ പിടികൂടി

റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നന്ദിയോട്, ഇലവുപാലം പടക്കനിർമ്മാണശാലകളില്‍ റെയ്ഡ് നടത്തി നിരോധിച്ച മാരക സ്ഫോടകവസ്തുക്കളുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത പടക്കവും നിർമ്മാണ ഉത്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു. നന്ദിയോട് ആലംപാറ ശ്രീകൃഷ്ണ ഫയർ വർക്ക്സ്, നന്ദിയോട് വിവേകാനന്ദ ഫയർ വർക്ക്സ്, ഇലവുപാലം വിജയ ഫയർ വർക്ക്സ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ അൻപത് ലക്ഷം രൂപയുടെ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. ഇവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്…

Read More

ഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഹയർസെക്കൻഡറിയിൽ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം…

Read More

മടത്തറ തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി

തോട്ടിൽ മാംസാവശിഷ്ടം തള്ളുന്നതായി പരാതി. ഒഴുകുപാറ എസ്എൻ എച്ച്എസ്എസ് റോഡിൽ പാലത്തിന് അടിയിൽ തോട്ടിലും പരിസരങ്ങളിലുമാണ് സ്‌ഥിരമായി മാംസാവശിഷ്ടവും മറ്റു മാലിന്യവും തള്ളുന്നത്. ദുർഗന്ധം നിമിത്തം പരിസര വാസികളും, വഴിയാത്രക്കാരും ബുദ്ധിമുട്ടുന്നു. മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളുകയാണ്. മടത്തറയിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന കോഴി ഫാമുകളിൽ നിന്നാണ് കൂടുതലും കൊണ്ടു തള്ളുന്നത് എന്നാണ് പരാതി. ഏറെത്തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

ചിതറ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കാർ കടയിലേക്ക് ഇടിച്ചു കയറി

ചിതറ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഇന്നലെ രാത്രിയിൽ നിയന്ത്രണം വിട്ട കാർ കടലിലേക്ക് ഇടിച്ചു കയറി JS സ്റ്റോഴ്‌സ് എന്ന പള്ളികുന്നും പുറം സ്വദേശിയായ ഉടമസ്ഥതയിലുള്ള കടയിലേക്കാൻ വാഹനം ഇടിച്ചു കയറിയത്

Read More

ഇട്ടിവാ ഗ്രാമപഞ്ചായത്ത് രക്ഷകർതൃ പരിശീലനം സംഘടിപ്പിച്ചു.

ഇട്ടിവാ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ബഡ്സ് & ബി.ആർ.സി യുടെ നേതൃത്വത്തിൽ രക്ഷകർതൃ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി അമൃത ഉദ്ഘാടനം ചെയ്തു. തുടർന്ന് RPWD ആക്ട്, പോക്സോ ആക്ട് ലീഗൽ ഗാർഡിയൻഷിപ്പ് എന്ന വിഷയത്തെ ആസ്പതമാക്കി ഇട്ടിവാ ഗ്രാമപഞ്ചായത്ത് തെക്കേ കോട്ടുക്കൽ വാർഡ് മെമ്പറും അഡ്വക്കേറ്റുമായ ശ്രീ. നിഷാദ് റഹ്മാൻ ക്ലാസ്സ്‌ നയിച്ചു. ബഡ്‌സ് സ്കൂൾ പ്രഥമ അദ്യാപിക, മറ്റു ജീവനക്കാർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Read More

കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവം; പ്രതിയെന്ന് ആരോപിക്കുന്ന ചിതറ സ്വദേശി ഒളിവിൽ

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥ് (21) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപാഠികളടക്കം 12 വിദ്യാർത്ഥികളുടെ പേരിൽ റാഗിങ്ങിന് കേസെടുത്തു. 12പേരെയും കോളേജിൽ നിന്നും സസ്പെന്‍റ് ചെയ്തു.പ്രതികൾ ഒളിവിലാണ്അന്വേഷണം കൊല്ലം ചിതറ കിഴക്കുംഭാഗം സ്വദേശിയായ ആർ എസ്സ് കാശിനാഥനിലേക്കും നീങ്ങുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ കൽപറ്റ DYSP ടി എൻ സജീവ് കഴിഞ്ഞ ദിവസം ചിതറ കിഴക്കുംഭാഗം അമ്പലംമുക്ക് റോഡിലുളള കാശിനാഥന്റെ വീട്ടിലെത്തി.കാശിനാഥൻ ഉൾപ്പെടെയുളള പത്രണ്ടുപേർ സിന്ദാർത്ഥിനെ കോളേജിന് സമീപത്തുളള പാറയ്ക്ക് മുകളിൽ കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു എന്നാണ്…

Read More

തിരുവനന്തപുരം ക്യാമ്പസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം

കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. പഴയ ടാങ്കിനുള്ളില്‍ 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തുനിന്നും മാറ്റും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു; മാതാവിന് 25 വയസും കുഞ്ഞിന് 5 വയസെന്നും പൊലീസ്

തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതെന്നാണ് പൊലീസ് നിഗമനം.മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. അംഗൻ വാടിയിലെ പുസ്തകത്തിൽ മിഥുൻ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം…

Read More

തീവണ്ടി അപകടം ഒഴിവാക്കിയ കുടുംബത്തിന്  5 ലക്ഷം രൂപ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ

പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ പുളിയറയ്ക്ക് സമീപം ട്രാക്കിൽ കഴിഞ്ഞ ദിവസം ലോറി മറിഞ്ഞ് അപകടം ഉണ്ടായപ്പോൾ യഥാസമയം ലോക്കോ പൈലറ്റിന് അപകട മുന്നറിയിപ്പ് നൽകി തീവണ്ടി അപകടം ഒഴിവാക്കിയ ഷൺമുഖത്തിനും ഭാര്യയ്ക്കും തമിഴ്‌നാട് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകി അനുമോദിച്ചു.. അഭിനന്ദനങ്ങൾ..!

Read More
error: Content is protected !!