പൾസ് പോളിയോ വിതരണം മാർച്ച് മൂന്നിന് ; ജില്ലയിൽ 2,105 ബൂത്തുകൾ

അഞ്ച് വയസിന് താഴെയുള്ള 2,04,183 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലാകെ 2,105 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സിൽ താഴെയുള്ള 1370 കുട്ടികളാണ് ജില്ലയിലുള്ളത്.ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,027 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 55 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 29 മൊബൈൽ യൂണിറ്റുകളും കേന്ദ്രീകരിച്ച് മാർച്ച് മൂന്നിന്…

Read More

കല്യാണം കഴിപ്പിച്ച് നൽകണം എന്ന് കടയ്ക്കൽ പോലീസിൽ പരാതി നൽകിയുവാവ്; വിവാഹം കഴിക്കാൻ തയ്യാറെന്ന് ആലഞ്ചേരി സ്വദേശിനി

കഴിഞ്ഞ മാസം മണ്ണൂർ സ്വദേശിയായ അനിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു . തന്നെ വിവാഹം കഴിപ്പിച്ച് നൽകണം എന്നായിരുന്നു യുവാവ് പരാതി നൽകിയത്. ഈ പരാതി സോഷ്യൽ മീഡിയയിൽ വൈറലാകുകയും പ്രധാന മാധ്യമങ്ങളിൽ പോലും വാർത്തയായി വരുകയും ചെയ്തു. ഈ യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറായി അഞ്ചൽ ആലഞ്ചേരി സ്വദേശിനി എത്തിയിരിക്കുന്നു. ആലഞ്ചേരി സ്വദേശിനി ഷീജയാണ് അനീഷിനെ വിവാഹം കഴിക്കാൻ തയ്യാറായത്. അഞ്ചലിൽ പ്രവർത്തിച്ചു വരുന്ന ന്യൂസ് കേരളം എന്ന ഓൺലൈൻ മധ്യമത്തിലൂടെയാണ്…

Read More

അഞ്ചലിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരണപ്പെട്ടു;മരണപെടുന്നത് രണ്ടാമത്തെയാൾ

കഴിഞ്ഞ ദിവസം കൊച്ചു കുരുവികോണത്ത് ബിവറേജ് ബിൽഡിംഗിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ മൂന്ന് പേരിൽ രണ്ടാമത്തെയാളും മരണപ്പെട്ടു. നെടിയറ വിഷ്ണുഭവനിൽ വിഷ്ണു(34) ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് മരിച്ചത് . സംഘർഷം നടന്ന പിറ്റേ ദിവസം ചികിൽസയിലിരിക്കെ ഭാസി (60) മരണപെട്ടിരുന്നു . മൂന്ന് പേരും ചേർന്ന് ജയചന്ദ്രൻ പണിക്കർ എന്നയാളെ മർദിച്ചതിലുള്ള വൈരാഗ്യമാണ് ഭാസിയെയും മകൻ മനോജിനെയും മനോജിന്റെ സുഹൃത്ത് വിഷ്‌ണുവിനെയും കുത്തിയത്. പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ…

Read More

ലോകയുവജനോത്സവത്തിൽ കടയ്ക്കലിൽ നിന്ന് പങ്കാളിത്തം

റഷ്യയിലെ സോച്ചിയിൽ ഇന്നലെ ആരംഭിച്ച ലോകയുവജനോത്സവത്തിൽ കടയ്ക്കലിൽ നിന്ന് പങ്കാളിത്തം. കടയ്ക്കൽ ചാണപ്പാറസ്വദേശിയായ മുഹമ്മദ്‌നിജിൻഎൻ. വൈദ്യനും ഭാര്യ അഞ്ജുവുമാണ് തിരുവനന്തപുരം റഷ്യൻ ഹൗസിന്റെ കീഴിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത 10 പേരുൾപ്പെട്ട സംഘത്തിൽ ഉള്ളത്. തിരുവനന്തപുരം റഷ്യൻ ഹൗ സിലെ ഇന്തോ-റഷ്യൻ യൂത്ത് ക്ലബ്ബിന്റെപ്രവർത്തകരാണ് ഇരുവരും. കല, സാംസ്കാരികം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾതമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുവാനുള്ള വേദിയാണ് വേൾഡ് യൂത്ത്ഫെസ്റ്റിവൽ.മന്ത്രിജെ.ചിഞ്ചുറാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ വൈസ്പ്രസിഡന്റുമാണ്‌ മുഹമ്മദ്നിജിൻ എ…

Read More

ചിതറ ഗ്രാമപഞ്ചായത്ത്  ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി

ചിതറ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി. രാവിലെ 11.30 ഇന് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച്നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ഡിറ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. N S ഷീന അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ്‌ ശ്രീ. R M രജിത, മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. P R…

Read More

സിദ്ധാർഥിന്റെ ആത്മഹത്യ നേതൃത്വനൽകിയ ചിതറ കിഴക്കുംഭാഗം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ കൂടി പോലീസ് പിടിയിൽ

സിദ്ധാർഥിന്റെ ആത്മഹത്യ നേതൃത്വനൽകിയ ചിതറ കിഴക്കുംഭാഗം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ കൂടി പോലീസ് പിടിയിൽ അറസ്റ്റിലായത്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്. അതേസമയം, 4 പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ…

Read More

ചിതറ പോലീസ് സ്റ്റേഷനിലെ പോക്സോ കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടി

ചിതറ പോലീസ് സ്റ്റേഷൻ നിൽ ഉള്ള പോക്സോ കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന മോഹനൻ 62 നെയാണ് ചിതറ പോലീസ് പിടി കൂടിയത്. ഇയാളെ കോട്ടയം കുറുവിലങ്ങാടിയിൽ നിന്നുമാണ് ചിതറ സി ഐ ശ്രീജിത്തും ചിതറ എസ്.ഐ യും സംഘവും പിടികൂടിയത്. മൂന്ന് വർഷമായി പ്രതിയെകുറിച്ച് യാതൊരു വിധ അറിവും ഇല്ലായിരുന്നു . എന്നാൽ ചിതറ പോലീസ് സ്റ്റേഷനിൽ പുതിയതായി എത്തിയ ശ്രീജിത്ത് കൃത്യമായി അന്വേഷിക്കുകയും . കോട്ടയത്ത് പ്രതി ഉണ്ടെന്ന് കണ്ടെത്തി കഴിഞ്ഞ…

Read More

സപ്ലൈകോയിൽ 11 ഇനങ്ങൾക്ക് വില കുറച്ചു

സപ്ലൈകോയിൽ സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു. പരിപ്പ്, ഉഴുന്നുപരിപ്പ്, മുളക് തുടങ്ങിയവയടക്കം 11 ഇനങ്ങളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ ഇനങ്ങൾക്ക് കിലോയ്ക്ക് എട്ടു രൂപ മുതൽ 33 രൂപ വരെയാണ് കുറച്ചത്. പിരിയൻ മുളകിന് 33 രൂപയും ഉഴുന്നുപരിപ്പിന് 13.64 രൂപയും പരിപ്പിന് 23.10 രൂപയും മുളകിന് 19 രൂപയും കുറച്ചിട്ടുണ്ട്. പൊതുവിപണിയിൽ അരിവില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ശബരി കെ റൈസ്’ ഒരാഴ്ചയ്ക്കകം സപ്ലൈകോ വഴി വിതരണത്തിനെത്തിക്കും….

Read More

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ; യുവാക്കൾ സഞ്ചരിച്ചത് കടയ്ക്കൽ സ്വദേശിയുടെ വാഹനം

KL 82 5419 എന്ന പൾസർ NS ന്റെ ആർ സി ഓണർ കടയ്ക്കൽ സ്വദേശി ഹരീഷ് എന്ന വ്യക്തിയുടെതാണ് . KSRTC ബസിനെ മറികടക്കുന്നതിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിനെ ചവിട്ടി വീഴ്ത്തുന്നതാണ് വൈറലാകുന്നു വീഡിയോ. വീഡിയോ വൈറലാകുന്നതോടെ എം വി ഡിയും കടയ്ക്കൽ പോലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയിൽ എടുത്തു . വാഹനം ഓടിച്ചത് RC ഓണർ ഹരീഷിന്റെ അനുജൻ ശ്രീകാന്ത് എന്നാണ് അറിയാൻ കഴിയുന്നത്. വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യും എന്നാണ് ആർ…

Read More

കടയ്ക്കലിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ വയോധികൻ മരണപ്പെട്ടു

കടയ്ക്കലിൽ കിണറ്റിൽ അകപെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു.അരി നിരത്തിൻ പാറ അശ്വതിയിൽ അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരണപ്പെട്ടത്. നാലരമണിയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയതായിരുന്നു ഇദ്ദേഹം. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശയായ ഉണ്ണി കൃഷ്ണകുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തി കരയ്ക്ക് കയറ്റി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കിണറ്റിൽ അകപ്പെട്ട ആടിനേയും രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More
error: Content is protected !!